മെഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു
text_fieldsദിലീപ് ഫാൻസ് ഇൻറർനാഷനൽ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പിൽ നിന്ന്
മനാമ: ബഹ്റൈൻ 50ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദിലീപ് ഫാൻസ് ഇൻറർനാഷനൽ മെഗാ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു. മുഹറഖ് കിംസ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് 16 ദിവസത്തെ ക്യാമ്പ്. സാമൂഹിക പ്രവർത്തകൻ മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ ജീവനക്കാരായ അനസ്, ആസിഫ്, വിഷ്ണു, രജിത, ക്യാമ്പ് കൺവീനർമാരായ സാദത്ത് കരിപ്പാക്കുളം, ജാസ്സിം ബീരാൻ, ഷക്കീർ അലി തുടങ്ങിയവർ നേതൃത്വം നൽകി. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് 38349311, 36203043, 39217883 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

