ഡോ. പി.വി. ചെറിയാൻ മെമ്മോറിയൽ മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 5ന്
text_fieldsമനാമ: ഡോ. പി.വി. ചെറിയാന്റെ സ്മരണാർത്ഥം കാൻസർ കെയർ ഗ്രൂപ് സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 5 വെള്ളിയാഴ്ച ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
നാട്ടിൽ നിന്നും പ്രമുഖ കാൻസർ രോഗ വിദഗ്ദ്ധനായ ഡോ. വി.പി. ഗംഗാധരൻ മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കും. കൂടാതെ ബഹ്‌റൈനിലെ പൊതു സ്വകാര്യ മേഖലകളിലെ പ്രമുഖ ഡോക്ടർമാരും ക്യാമ്പിൽപങ്കെടുക്കും. പ്രസ്തുത ക്യാമ്പിന്റെ ലോഗോ ഡോ. പി.വി. ചെറിയാന്റെ മകൻ നിദീപ് ചെറിയാൻ, മകൾ നികിത ചെറിയാൻ, മരുമകൻ വിപുൽ എന്നിവർ പ്രകാശനം ചെയ്തു.
കെ.സി.എയിൽ നടന്ന ചടങ്ങിൽ കെ. സി.എ ജോയിന്റ് സെക്രട്ടറി ജിൻസ്, കാൻസർ കെയർ ഗ്രൂപ് അഡ്വൈസർ ഡോ. ഇക്ബാൽ, ചീഫ് കോർഡിനേറ്റർ കെ.ടി. സലിം, കോർഡിനേറ്റർമാരായ കോശി സാമുവൽ, ജോർജ് മാത്യു, അബ്ദുൽ സഹീർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രവർത്തകർ, കാൻസർ കെയർ ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

