മെഗാമാർട്ട് പതിനഞ്ചാമത് സ്റ്റോർ ബുസൈതീനിൽ ആരംഭിച്ചു
text_fieldsമെഗാമാർട്ട് ബുസൈതീൻ സ്റ്റോർ അൽസയാഹ് സ്ക്വയർ മാൾ പാർട്ണർ അബ്ദുല്ല അൽ ബിൻ ഫലാഹ് ഉദ്ഘാടനം ചെയ്യുന്നു. ആർ.വി. വഗ്നാനി, മെഗാമാർട്ട് ഗ്രൂപ്പ് ഒാപറേഷൻ ഹെഡ് അനിൽ നവാനി എന്നിവർ സമീപം
മനാമ: മെഗാമാർട്ട് സൂപ്പർമാർക്കറ്റ് 15ാമത് സ്റ്റോർ ബുസൈതീനിലെ അൽസയാഹ് സ്ക്വയറിൽ പ്രവർത്തനമാരംഭിച്ചു. രണ്ട് നിലകളിലായി 1700 ചതുരശ്ര മീറ്ററിലാണ് സ്റ്റോർ പ്രവർത്തിക്കുന്നത്. പ്രാദേശികവും ഇറക്കുമതി ചെയ്തതുമായ മികച്ച ഉൽപന്നങ്ങൾ ബുസൈതീൻ നിവാസികൾക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നതെന്ന് മാനേജ്മെൻറ് അറിയിച്ചു. ഭക്ഷ്യവിഭവങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവ ഇവിടെ ലഭ്യമാണ്. വിശാലമായ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. മികച്ച ഷോപ്പിങ് അനുഭവം പുതിയ സൂപ്പർമാർക്കറ്റിൽ ലഭിക്കുമെന്ന് മാനേജ്മെൻറ് പ്രതിനിധികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

