സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് മേയ്ദിനത്തിൽ
text_fieldsമനാമ: ലോക തൊഴിലാളിദിനത്തോട് അനുബന്ധിച്ച് ദാർ അൽ ശിഫാ മെഡിക്കൽ സെന്റർ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. തുച്ഛ വേതനക്കാരായ സാധാരണക്കാർക്ക് ബ്ലഡ് ഷുഗർ, കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ്സ്, യൂറിക് ആസിഡ്, എസ്.ജി.പി.ടി, SPO2, രക്ത സമ്മർദം, ബി.എം.ഐ തുടങ്ങിയ ടെസ്റ്റുകളും ഗൈനക്കോളജി, ഓർത്തോപീഡിക്, ചർമരോഗവിഭാഗം, ഇ.എൻ.ടി, ദന്തരോഗ വിഭാഗം തുടങ്ങിയ സ്പെഷലിസ്റ്റ് ഡോക്ടർ കൺസൽട്ടേഷനും ജനറൽ ഡോക്ടർ കൺസൽട്ടേഷനും സൗജന്യമാണ്.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഒരാഴ്ചക്കുള്ളിൽ ഡോക്ടറെ സൗജന്യമായി സന്ദർശിക്കാം. മേയ് ഒന്നിനു ദാർ അൽ ശിഫാ ഹൂറ ബ്രാഞ്ചിൽ (ഗോൾഡൻ സാൻഡ്സ് ബിൽഡിങ് )രാവിലെ ഏഴുമുതൽ ഉച്ചക്ക് 12 വരെ ആണ് ക്യാമ്പ്. ബോധവത്കരണ ക്ലാസുകളും ക്യാമ്പിൽ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:16161616 .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

