Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമെഗാ ഫെയർ 2018:...

മെഗാ ഫെയർ 2018: ഇന്ത്യൻ സ്‌കൂൾ പൊതുജനങ്ങൾക്കായി കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു

text_fields
bookmark_border
മെഗാ ഫെയർ 2018: ഇന്ത്യൻ സ്‌കൂൾ പൊതുജനങ്ങൾക്കായി കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നു
cancel

മനാമ: ഇന്ത്യൻ സ്‌കൂൾ ബഹ്​റൈൻ ഈ വർഷത്തെ മെഗാ ഫെയറിനോട് അനുബന്ധിച്ച് കായിക പ്രേമികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഫുട്ബോൾ, ക്രിക്കറ്റ്, വോളിബോൾ എന്നിവയിലാണ് മത്സരങ്ങൾ നടക്കുക. ഇന്ത്യൻ സ്‌കൂൾ ഇൗസ ടൗൺ ഗ്രൗണ്ടിൽ ഡിസംബർ ഒന്നിന് നടക്കുന്ന കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾക്ക് താഴെ കൊടുത്ത ലിങ്കിൽ ക്ലിക് ചെയ്തു വിവരങ്ങൾ നൽകാം: https://goo.gl/Pff77X . പകലും രാത്രിയുമായി നടക്കുന്ന കായിക മത്സരങ്ങളിലെ ജേതാക്കൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇന്ത്യൻ സ്‌കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം (കായികം​) എം എൻ രാജേഷുമായി ബന്ധപ്പെടണം. ഫോൺ : 37776719.

ഇന്ത്യൻ സ്‌കൂൾ മെഗാഫെയറി​​​െൻറ ഭാഗമായ മത്സരങ്ങൾ ഉജ്വല വിജയമാക്കിത്തീർക്കാൻ വിവിധ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞതായും സംഘാടകർ പറഞ്ഞു. എസ്. ഇനയദുള്ള ജനറൽ കൺവീനറായ സംഘാടകസമിതി വളരെ വിപുലമായപരിപാടികളാണ് ഫെയർ വിജയിപ്പിക്കുന്നതിന് സംഘടിപ്പിച്ചു വരുന്നത്. വിനോദ പരിപാടികളുടെ ഭാഗമായി തെന്നിന്ത്യൻ പിന്നണിഗായകരായ വിധുപ്രതാപും ഗായത്രിയും സഞ്ജിത് സലാമും നയിക്കുന്ന സംഗീത നിശ 20നും പ്രശസ്ത ബോളിവുഡ് പിന്നണിഗായിക പ്രയങ്ക നേഗി നേതൃത്വം നൽകുന്ന ഉത്തരേന്ത്യൻ സംഗീത നിശ 21 നും നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmega fairmalayalam news
News Summary - mega fair-bahrain-gulf news
Next Story