Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഇടപ്പാളയം പ്രവാസി...

ഇടപ്പാളയം പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്ററിന്റെ 'മെമ്പേഴ്‌സ് ഗ്രാൻഡ് മീറ്റപ്പ് 2026' ആവേശകരമായി സമാപിച്ചു

text_fields
bookmark_border
ഇടപ്പാളയം പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്ററിന്റെ മെമ്പേഴ്‌സ് ഗ്രാൻഡ് മീറ്റപ്പ് 2026 ആവേശകരമായി സമാപിച്ചു
cancel
camera_alt

ഇടപ്പാളയം 'മെമ്പേഴ്‌സ് ഗ്രാൻഡ് മീറ്റപ്പ് 2026ൽ നിന്ന് 

മനാമ: ഇടപ്പാളയം പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി സംഘടിപ്പിച്ച 'മെമ്പേഴ്‌സ് ഗ്രാൻഡ് മീറ്റപ്പ് 2026' വൈവിധ്യമാർന്ന പരിപാടികളോടെ ആവേശകരമായി സമാപിച്ചു. ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് വിനീഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷീജി, ട്രഷറർ ശിവപ്രസാദ്, രക്ഷാധികാരികളായ എ.വി. ബാലകൃഷ്ണൻ, ഷാനവാസ് പുത്തൻവീട്ടിൽ തുടങ്ങിയവർ സംസാരിച്ചു.

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സംഘടനയുടെ പ്രിയ രക്ഷാധികാരി എ.വി. ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മുരളീധരൻ മേലേപ്പാട്ട് എന്നിവർക്ക് യാത്രയയപ്പ് നൽകി. 'റിഥം ഇടപ്പാളയം' മ്യൂസിക്കൽ ബാൻഡ് അവതരിപ്പിച്ച വർണ്ണാഭമായ സംഗീതനിശയും, കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും, മീറ്റപ്പിന് ആവേശമാണ് പകർന്നു . കൂടാതെ, 'ഇടപ്പാളയം വാക്കിംഗ് ചാലഞ്ച് 2026', 'ഇടപ്പാളയം വിഷുക്കണി ഫോട്ടോ മത്സരം' എന്നിവയിലെ വിജയികൾക്കുള്ള ട്രോഫികളും ഉപഹാരങ്ങളും ചടങ്ങിൽ വച്ച് വിതരണം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:edappalayamBahrain Chaptermeetupexcitement
News Summary - ഇടപ്പാളയം പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ ചാപ്റ്ററിന്റെ 'മെമ്പേഴ്‌സ് ഗ്രാൻഡ് മീറ്റപ്പ് 2026' ആവേശകരമായി സമാപിച്ചു
Next Story