‘േലാക കേരള സഭ’യിൽ പുനരധിവാസ പാക്കേജ് ആവശ്യപ്പെടും
text_fieldsമനാമ: ഇൗ മാസം 12,13 തിയ്യതികളിലായി പ്രവാസികൾക്കായി തിരുവനന്തപുരത്ത് നടക്കുന്ന ‘േലാക കേരള സഭ’ യിലെ പൊതുചർച്ചയിൽ പുനരധിവാസ പാക്കേജിനെ കുറിച്ച് ശക്തമായ ആവശ്യമുയർത്താൻ ബഹ്റൈനിൽ നിന്നുള്ള പ്രതിനിധികളുടെയും വിവിധ സംഘടന നേതാക്കളുടെയും ബഹ്റൈനിൽ നടന്ന യോഗത്തിൽ തീരുമാനം. പ്രവാസി കമ്മീഷെൻറ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഏവരും പ്രവാസികളുടെ വിഷയങ്ങൾ ഗവൺമെൻറിെൻറ ശ്രദ്ധയിൽ കൊണ്ടുവരണമെന്ന കാര്യത്തിൽ ഒരേ ശബ്ദമുയർത്തിയത്. ‘കേരള ലോക സഭ ’എന്താണെന്നും എന്തിനുവേണ്ടിയാണെന്നുമുള്ള കേരള സർക്കാരിെൻറ രൂപരേഖ പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ വായിച്ചതിന് ശേഷമാണ് ഇത് സംബന്ധിച്ച് ചർച്ചക്ക് തുടക്കമായത്. പ്രവാസി ശബ്ദം ഒറ്റക്കെട്ടായ് ഉയർത്താൻ മടി കാണിക്കേണ്ടതില്ലന്നായിരുന്നു വേദിയുടെ പൊതു വികാരം. ചർച്ചക്ക് ലഭിക്കുന്ന കുറഞ്ഞ സമയത്തെ പോലും, പ്രവാസികൾക്കായ് ഏറ്റവും സമ്പുഷ്ടമായി ഉപയോഗപ്പെടുത്താൻ കഴിയണമെന്നും ആവശ്യമുയർന്നു. പുനരധിവാസ പാക്കേജിനൊപ്പം, യൂറോപ്പ്യൻ, ജി.സി.സി, മറ്റ് സംസ്ഥാനങ്ങളിലായുള്ള പ്രവാസികൾ എന്നിവർക്ക് പ്രത്യേക വിഭാഗങ്ങൾ രൂപവത്ക്കരിച്ച് വിവിധ ആനുകൂല്ല്യങ്ങൾ പ്രഖ്യാപിക്കണമെന്നും അഭിപ്രായങ്ങളുയർന്നു. നാട്ടിലെ യാത്ര ക്ലേശം, റേഷൻകാർഡ്, കുട്ടികളുടെ ഉപരിപഠനം, തിരിച്ചുപോക്ക് , തൊഴിൽ പ്രശ്നം തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ ചർച്ചയിൽ പ്രതിഫലിച്ചു. ലോക കേരള സഭയിൽ പങ്കെടുക്കുന്ന സമാജം പ്രസിഡഡൻറ് പി.വി.രാധാകൃഷ്ണപിള്ള, ബഹ്റൈൻ പ്രതിഭ നേതാവ് സി.വി.നാരായണൻ, കെ.എം.സി.സി പ്രസിഡൻറ് കെ.വി.ജലീൽ, നവകേരള പ്രതിനിധി ബിജു മലയിൽ, വി.കെ.എൽ ഗ്രുപ്പ് ചെയർമാൻ വർഗീസ് കുര്യൻ , ഡി ടി. ന്യൂസ് എഡിറ്റർ സോമൻ ബേബി , പ്രവാസി കമ്മീഷനംഗവും, പ്രതിഭ ചാരിറ്റി കൺവീനറുമായ സുബൈർ കണ്ണൂർ, പ്രത്യേക ക്ഷണിതാവായ ആട് ജീവിതം നോവലിലെ കഥാപാത്രമായ നജീബും ചർച്ചയിൽ പങ്കെടുത്തു. ‘േലാക കേരള സഭ’ പ്രതിനിധികൾ ഇന്നലെ ഉച്ചയോടെ ബഹ്റൈൻ വിമാനത്താവളത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
