ദലൈലാമ പതിനാലാമനുമായി കൂടിക്കാഴ്ച നടത്തി
text_fieldsദലൈലാമ പതിനാലാമൻ ടെൻസിൻ ഗ്യാറ്റ്സോയോടൊപ്പം ചാണ്ടി ഉമ്മൻ എം.എൽ.എ, കെ.ജി. ബാബുരാജൻ, ബിജു ഭാസ്കർ എന്നിവർ
മനാമ: ടിബറ്റൻ ബുദ്ധമതത്തിന്റെ പരമോന്നത ആത്മീയ നേതാവ് ദലൈലാമ പതിനാലാമൻ ടെൻസിൻ ഗ്യാറ്റ്സോയുമായി ചാണ്ടി ഉമ്മൻ എം.എൽ.എ, കെ.ജി. ബാബുരാജൻ, ബിജു ഭാസ്കർ എന്നിവർ കൂടിക്കാഴ്ച നടത്തി. ഈ സന്ദർശന വേളയിൽ ദൈവദശകത്തിന്റെ പ്രാർഥനയും ഗുരുദേവ കൃതികളും, ഡോ. ലക്ഷ്മിദാസൻ ടിബറ്റൻ ഭാഷയിൽ രചിച്ച് ദലൈലാമയെ കുറിച്ച് തയാറാക്കിയ കവിതാഗ്രന്ഥവും അദ്ദേഹത്തിന് ആദരമായി സമ്മാനിച്ചു. ആലുവ സർവമതസമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വത്തിക്കാനിൽ തുടക്കമിട്ട ലോകമത പാർലമെന്റ്, ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ 2026 ജൂണിൽ ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങളും ചർച്ചകളും ഈ കൂടിക്കാഴ്ചയിൽ നടന്നു. കർണാടകയിലെ ഗൂഗ്ലിയിലെ ‘മിനി ടിബറ്റിൽ നടന്ന കൂടിക്കാഴ്ചയിൽ എന്നിവരും സാന്നിധ്യം വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

