മലയാളത്തിെൻറ മധുരം പങ്കുവെച്ച് സംഗമം
text_fieldsഅൽ റയ്യാൻ സ്റ്റഡി സെൻറർ ബഹ്റൈനും തിരുവനന്തപുരം ബ്രൈറ്റ് സ്കൂളും സംയുക്തമായി സംഘടിപ്പിച്ച മധുരം മലയാളം പരിപാടിയിൽനിന്ന്
മനാമ: അൽ റയ്യാൻ സ്റ്റഡി സെൻറർ ബഹ്റൈനും തിരുവനന്തപുരം ബ്രൈറ്റ് സ്കൂളും സംയുക്തമായി മധുരം മലയാളം പരിപാടി സംഘടിപ്പിച്ചു. എഴുത്തുകാരി പ്രഫ. സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു. സ്വന്തം ഭാഷയിൽ എഴുതാനോ വായിക്കാനോ മാതൃഭാഷയുടെ മൂല്യങ്ങൾ സ്വന്തം ജീവിതത്തിൽ ഉൾക്കൊള്ളാനോ കഴിയാതെ തലമുറ വളർന്നുവരിക എന്നതിൽ കവിഞ്ഞ നഷ്ടമൊന്നും ആ ഭാഷ ഉൾക്കൊള്ളുന്ന സമൂഹത്തിനു വരാനില്ലെന്ന് അവർ പറഞ്ഞു. അത് മാറ്റിയെടുക്കാനുള്ള പ്രവർത്തനമാണ് സമൂഹവും, പ്രത്യേകിച്ച് മാതാപിതാക്കളും നടത്തേണ്ടത്.
വർഷങ്ങളുടെ പ്രവാസം കൊണ്ട് ഇത്തരത്തിലുള്ള ദുരിതങ്ങൾ എറ്റവും കൂടുതൽ ഏറ്റുവാങ്ങേണ്ടി വന്നവരാണ് പ്രവാസി സഹോദരങ്ങൾ. അതിനാൽ ഈ വിഷയത്തിൽ എറ്റവും ശ്രദ്ധചെലുത്തേണ്ടവർ പ്രവാസികളാണെന്നും അവർ പറഞ്ഞു. അൽ ഹിദായ മലയാളം വിങ് പ്രസിഡൻറ് അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി അബ്ദുൽ ഗഫൂർ പാടൂർ, ബ്രൈറ്റ് സ്കൂൾ പ്രിൻസിപ്പൽ ജയലക്ഷ്മി, ബ്രൈറ്റ് സ്കൂൾ ചെയർമാൻ ഡോ. എം.എൻ. ഷെമീർ എന്നിവർ സംസാരിച്ചു. അക്കാദമിക് സ്ട്രാറ്റജിസ്റ്റും ഗ്ലോബൽ ട്രെയ്നറുമായ ഉമർ ശിഹാബ് ഭാഷ പഠനത്തിെൻറ അനിവാര്യതയെക്കുറിച്ച് പ്രഭാഷണം നടത്തി.
ഇന്നത്തെ സാഹചര്യത്തിൽ ഇംഗ്ലീഷ് ഭാഷ അനിവാര്യമാെണങ്കിലും ജീവിതത്തിെൻറ സർവ മേഖലകളിലും സാമൂഹിക കടമകളിലും വിജയിക്കാൻ മാതൃഭാഷ വേണമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യപ്രോഗ്രാം കോഓർഡിനേറ്റർ മുഹമ്മദ് ഹസൻ ഹാരിസ് പ്രോഗ്രാം നിയന്ത്രിച്ചു. അൽ റയ്യാൻ പ്രിൻസിപ്പൽ ലത്തീഫ് ചാലിയം സ്വാഗതവും അൽ റയ്യാൻ സ്റ്റഡി സെൻറർ ചെയർമാൻ അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

