Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസു​പ്രീം ഡി​ഫ​ൻ​സ്​...

സു​പ്രീം ഡി​ഫ​ൻ​സ്​ കൗ​ൺ​സി​ൽ യോ​ഗം ഹ​മ​ദ്​ രാ​ജാ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു

text_fields
bookmark_border
സു​പ്രീം ഡി​ഫ​ൻ​സ്​ കൗ​ൺ​സി​ൽ യോ​ഗം ഹ​മ​ദ്​ രാ​ജാ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്നു
cancel

മ​നാ​മ: സു​പ്രീം ഡി​ഫ​ൻ​സ്​ കൗ​ൺ​സി​ൽ യോ​ഗം രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ സ​ഖീ​ർ പാ​ല​സി​ലാ​യി​രു​ന്നു യോ​ഗം. യു.​എ​സ്​ സ​ന്ദ​ർ​ശ​നം വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്ന്​ കി​രീ​ടാ​വ​കാ​ശി വ്യ​ക്ത​മാ​ക്കി. ബ​ഹ്​​റൈ​നും യു.​എ​സും ത​മ്മി​ൽ സു​ര​ക്ഷ, സൈ​നി​ക മേ​ഖ​ല​യി​ൽ സ​ഹ​ക​രി​ക്കു​ന്ന​തി​നു​ള്ള ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച കാ​ര്യ​വും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​വും ശാ​ന്തി​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ ഇ​ത്​ സ​ഹാ​യ​ക​മാ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സു​ര​ക്ഷ, സൈ​നി​ക, സാ​​ങ്കേ​തി​ക​വി​ദ്യ, വാ​ണി​ജ്യ നി​​ക്ഷേ​പ മേ​ഖ​ല​ക​ളി​ൽ മു​മ്പ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ അ​മേ​രി​ക്ക​യു​മാ​യി സ​ഹ​ക​രി​ക്കാ​നാ​ണ്​ ബ​ഹ്​​റൈ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ബ​ഹ്​​റൈ​ന്‍റെ വ​ള​ർ​ച്ച​യി​ലും പു​രോ​ഗ​തി​യി​ലും സാ​മ്പ​ത്തി​ക ഉ​ന്ന​മ​ന​ത്തി​ലും സ​ഹ​ക​ര​ണം വ​ലി​യ അ​ള​വി​ൽ സ്വാ​ധീ​നി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്നും കി​രീ​ടാ​വ​കാ​ശി വ്യ​ക്ത​മാ​ക്കി. സ​ന്ദ​ർ​ശ​നം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ കി​രീ​ടാ​വ​കാ​ശി​ക്ക്​ ഹ​മ​ദ്​ രാ​ജാ​വ്​ ​പ്ര​ത്യേ​കം അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​രു​ക​യും ചെ​യ്​​തു. ലി​ബി​യ, മൊ​റോ​ക്കോ ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​ന്ന റോ​യ​ൽ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​നെ​യും അ​തി​ന് ചു​ക്കാ​ൻ​പി​ടി​ക്കു​ന്ന യു​വ​ജ​ന, ചാ​രി​റ്റി കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള ഹ​മ​ദ്​ രാ​ജാ​വി​ന്‍റെ പ്ര​തി​നി​ധി ശൈ​ഖ്​ നാ​സി​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യെ​യും ഹ​മ​ദ്​ രാ​ജാ​വ്​ പ്ര​ശം​സി​ച്ചു. ബി.​ഡി.​എ​ഫ്, നാ​ഷ​ന​ൽ ഗാ​ർ​ഡ്, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭം​ഗു​രം തു​ട​രു​ന്ന​ത്​ രാ​ജ്യ​ത്തി​ന്‍റെ സ​മാ​ധാ​ന, സു​ര​ക്ഷ മേ​ഖ​ല​ക്ക്​ വ​ലി​യ പ്ര​തീ​ക്ഷ​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:king hamadSupreme Defense Council
News Summary - meeting of the Supreme Defense Council was held under the chairmanship of King Hamad.
Next Story