ശ്രദ്ധേയമായി മെഡ്കെയർ സംഘടിപ്പിച്ച മീറ്റ് യുവർ ഡോക്ടർ കൺസൾട്ടേഷൻ മേയ് ഫെസ്റ്റ്
text_fieldsപ്രവാസി വെൽഫെയർ മേയ് ഫെസ്റ്റിൽനിന്ന്
മനാമ: പ്രവാസി വെൽഫെയർ മേയ് ഫെസ്റ്റിന്റെ ഭാഗമായി പ്രവാസി ആതുര സേവനരംഗത്തെ സാമൂഹിക സേവന കൂട്ടായ്മയായ മെഡ്കെയറുമായി സഹകരിച്ച് പ്രവാസി സെൻററിൽ സംഘടിപ്പിച്ച മേയ് ഫെസ്റ്റ് മീറ്റ് യുവർ ഡോക്ടർ കൺസൾട്ടേഷൻ നൂറുകണക്കിന് പ്രവാസികൾക്ക് അനുഗ്രഹമായി.
മീറ്റ് യുവർ ഡോക്ടർ കൺസൾട്ടേഷനിൽ ബഹ്റൈനിലെ പ്രഗല്ഭ ഡോക്ടർമാരായ ഡോ. അനൂപ് അബ്ദുല്ല, ഡോ. ദീപക്, ഡോ. നജീബ് അബൂബക്കർ, ഡോ. ജയ്സ് ജോയ്, ഡോ. ഗായത്രി ആർ പിള്ള, ഡോ. ഫമിൽ എരഞ്ഞിക്കൽ എന്നിവരും ആയുർവേദ ഗൈനക്കോളജിസ്റ്റ് ഡോ. നദ ഈ വിയും രോഗപരിശോധനയും ആരോഗ്യ ബോധവത്കരണവും നടത്തി. ക്യാമ്പിൽ പങ്കെടുത്തവർക്ക് ആവശ്യമായ മരുന്നുകൾ മെഡ്കെയറിന്റെ നേതൃത്വത്തിൽ നൽകുകയും ചെയ്തു.
സാമൂഹിക പ്രവർത്തകരായ സാനി പോൾ, മൊയ്തീൻ കെ.ടി, ഫസലുൽ ഹഖ്, അസീൽ അബ്ദുൽ റഹ്മാൻ, സുബൈർ എം.എം. അനീസ് വി.കെ, ജവാദ് വക്കം, സമീർ ഹസൻ, ബഷീർ കെ.പി തുടങ്ങിയവർ മീറ്റ് യുവർ ഡോക്ടർ ക്യാമ്പ് സന്ദർശിച്ചു.
പ്രവാസി വെൽഫെയർ പ്രസിഡൻറ് ബദറുദ്ദീൻ പൂവാർ, ജനറൽ സെക്രട്ടറി സി.എം. മുഹമ്മദലി, മെഡ്കെയർ കോഓഡിനേറ്റർ അനസ് കാഞ്ഞിരപ്പള്ളി, ഷാഹുൽ ഹമീദ് വെന്നിയൂർ, അബ്ദുല്ല കുറ്റ്യാടി, മൊയ്തു ടി.കെ മെഡ്കെയർ എക്സിക്യൂട്ടിവുകളായ ഷാനവാസ്, ഗഫാർ, ബാലാജി, ഷാനിബ്, ഫരീദ്, സതീഷ്, രാഹുൽ, ആശിഷ്, ഫരീദ്, അഫാൻ, അനിൽ ആറ്റിങ്ങൽ, ജോഷി ജോസഫ്, അഷറഫ് പി.എം, അസ്ലം വേളം, ഫസൽ റഹ്മാൻ, ഇർഷാദ് കോട്ടയം, രാജീവ് നാവായിക്കുളം, സഞ്ചു സാനു, സുറുമി, സഫീർ തുടങ്ങിയവരും പ്രവാസി മിത്ര എക്സിക്യൂട്ടിവുകളായ സബീന അബ്ദുൽ ഖാദർ, സാബിറ നൗഫൽ എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

