ബഹ്​റൈനിലെ ​െബറിയൽ മൗണ്ട്​സ്​ യുനസ്​കോയുടെ പൈതൃക പട്ടികയിലേക്ക്​ 

അസർബൈജാനിൽ നടന്നുവരുന്ന യുനസ്​കോയുടെ പൈതൃക സമ്മേളനത്തിൽനിന്ന്​

മനാമ: യുനസ്​കോയുടെ ലോക പൈതൃക പട്ടികയിലേക്ക്​  തെരഞ്ഞെടുക്കപ്പെട്ട ഏഴ്​ ആഗോള സ്ഥലങ്ങളുടെ മുൻനിരയിൽ ബഹ്​റൈനിലെ ​െബറിയൽ മൗണ്ട്​സും (ശ്​മശാനക്കുന്നുകൾ). അസർബൈജാനിലെ ബകുവിൽ നടന്നുവരുന്ന യുനസ്​കോയുടെ പൈതൃക കമ്മിറ്റി യോഗത്തി​ലെ ഇന്നലെ നടന്ന ​സെഷനിലാണ്​ സുപ്രധാന തീരുമാനം ഉണ്ടായത്​. 

ബഹ്​റൈനൊപ്പം ഇന്ത്യ, ആസ്​ട്രേലിയ, ചൈന, ഇന്തോനേഷ്യ, ജപ്പാൻ,  ലാവോ തുടങ്ങിയ രാജ്യങ്ങളിലെ ചരിത്രപ്രധാനമായ സ്ഥലങ്ങളും  പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്​.  ഇന്ത്യയിൽനിന്നുള്ളത്​  രാജസ്ഥാനിലെ ജയ്​പൂർ സിറ്റിയാണ്​. ബഹ്​റൈനിലെ െബറിയൽ മൗണ്ട്​സ്​  ബി.സി  2050 നും 1750 നും ഇടയിൽ നിർമ്മിക്കപ്പെട്ടതാണ്. ​ ദിൽമൻ സംസ്​ക്കാരത്തി​​െൻറ അടയാളം പേറുന്ന ഇൗ സ്​മൃതികുടീരങ്ങൾ ​പല സന്ദർഭങ്ങളിലും ലോകശ്രദ്ധ നേടിയിട്ടുണ്ട്​​.  ലോക ചരിത്രകാരൻമാരുടെ വരവിനും ഗവേഷണത്തിനും  ഇൗ കുന്നുകൾ കാരണമായിട്ടുമുണ്ട്​.

രാജ്യത്തി​​െൻറ പടിഞ്ഞാറൻ ഭാഗത്തായി 21 സ്ഥലങ്ങളിലായി വ്യാപിച്ച്​ കിടക്കുന്നതാണ്​ ഇവ.  ആകെ 11,774 ​െബറിയൽ മൗണ്ടുകളാണ്​ ഇൗ മേഖലയിലുള്ളത്​. പുരാതന കാലത്ത്​ വ്യാപാര കേന്ദ്രം എന്ന നിലയിൽ ലോകശ്രദ്ധ നേടിയിരുന്ന ബഹ്​റൈനിൽ അന്ന്​ നിലവിലുണ്ടായിരുന്ന ദിൽമൻ സംസ്​ക്കാരത്തി​​െൻറ ഭാഗമായാണ്​ ഇവ സ്ഥാപിക്കപ്പെട്ടതെന്നാണ്​ നിഗമനം. ഒാരോ കുന്നുകൾക്കും പലതരത്തിലാണ്​ വലുപ്പം. ചിലതിന്​ ഒന്നുമുതൽ രണ്ടുവരെ മീറ്റർ ഉയരമുണ്ട്​. ഇൗ കുന്നുകളി​െല ശവക്കല്ലറകൾക്ക്​ ഏറെ പ്രത്യേകതകള​ുള്ളതായാണ്​ ഖനനത്തിൽ വ്യക്തമായിട്ടുള്ളത്​. പല കല്ലറകളുടെയും അറകളിൽ പാറ, മണ്ണ്​, മൃതദേഹങ്ങളുടെ അവശിഷ്​ടം എന്നിവ ഇപ്പോഴും കണ്ടെടുക്കാൻ കഴിയുന്നുണ്ട്​. മരം, പ്ലാസ്റ്റർ, ചുണ്ണാമ്പുക്ക
ല്ല്​, മണ്ണ്​  എന്നിവ ഉപയോഗിച്ചാണ്​ കല്ലറകൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്​. 

ദിൽമൻ സംസ്​ക്കാര കാലത്തെ  ​െബറിയൽ മൗണ്ടുകളിൽ ​നിന്ന്​ ശേഖരിച്ച മാതൃകകൾ ബഹ്​റൈൻ നാഷണൽ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്​. കുട്ടികളുടെയും സ്​ത്രീകളുടെയും പുരുഷൻമാരുടെയും  ശവങ്ങൾ അടക്കം ചെയ്​ത വലിയ മൺഭരണികളിൽ മറ്റ്​ വസ്​തുക്കളും സൂക്ഷിച്ച്​ വച്ചതായും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്​. ദിൽമൻ ജനത ഉപ​േയാഗിച്ചിരുന്ന ആഭരണം, ആയുധം, പാത്രങ്ങൾ എന്നിവയും ബഹ്​റൈനിലെ മുൻ ഖനനങ്ങളിൽ  കണ്ടെടുത്തിരുന്നു. 

ദിൽമൻ ജനത ഉപയോഗിച്ചിരുന്ന മൺഭരണികളും പാത്രങ്ങളും വിവിധ ഗൾഫ്​ രാജ്യങ്ങളുടെ പൗരാണിക അവശിഷ്​ടങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുമുണ്ട്​. 2017 മേയിൽ അബുദബിയിലെ സർ ബനിയാസ്​ ​െഎലൻഡിലെ തെക്ക്​ പടിഞ്ഞാറ്​ തീരപ്രദേശത്ത്​​ ഖനനം ചെയ്​തെടുത്ത വസ്​തുക്കളിൽനിന്ന്​ ബഹ്​റൈനിൽ നിർമ്മിച്ചതെന്ന്​ വ്യക്തമായ വലിയ രണ്ട്​ മൺഭരണി കണ്ടെടുത്തിരുന്നു. 4000 വർഷങ്ങൾക്ക്​ മുമ്പ്​ നിർമ്മിച്ചതാണ്​ ഇൗ മൺപാത്രങ്ങൾ എന്നും തെളിയിക്കപ്പെട്ടു. അന്ന്​ ദിൽമൻ മുദ്രയും അവിടെനിന്ന്​ കണ്ടെടുക്കപ്പെട്ടതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ബഹ്​റൈൻ,യു.എ.ഇ, ഇറാഖ്​, തെക്കനേഷ്യ എന്നീ രാജ്യങ്ങൾ തമ്മിൽ 4000 വർഷങ്ങൾക്ക്​ മുമ്പ്​ വാണിജ്യബന്​ധം നിലനിന്നിരുന്നു എന്നും അന്നത്തെ ഖനന വസ്​തുക്കളിലൂടെ തെളിഞ്ഞിരുന്നു. 

Loading...
COMMENTS