പ്രവാചക പഠനങ്ങളുമായി മദീന പാഷൻ
text_fieldsഎസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ഒരുക്കിയ മദീന പാഷൻ പരിപാടിയിൽനിന്ന്
മനാമ: പ്രവാചകെൻറ ചരിത്രം പഠിക്കാൻ എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ഒരുക്കിയ മദീന പാഷൻ സമസ്ത ബഹ്റൈൻ ആസ്ഥാന മന്ദിരത്തിലെ വേദിയിൽ അരങ്ങേറി.
സമസ്ത ബഹ്റൈൻ പ്രസിഡൻറ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രവാചക പഠനത്തിലൂടെ മാത്രമെ ഒരു വിശ്വാസിക്ക് വിജയം കൈവരിക്കാൻ സാധിക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം സെഷനിൽ ശമീർ ദാരിമി കൊല്ലം ഓൺലൈൻ വഴിയും മൂന്നാം സെഷനിൽ ശംസുദ്ദീൻ ഫൈസിയും ക്ലാസുകൾക്ക് നേതൃത്വം നൽകി.
ശഫീഖ് പെരുമ്പിലാവ്, ജസീർ വാരം, മദ്റസ വിദ്യാർഥികൾ എന്നിവർ ഗാനങ്ങൾ ആലപിച്ചു. അബ്ദുൽ മജീദ് ചോലക്കോട് അധ്യക്ഷത വഹിച്ചു.
നവാസ് കുണ്ടറ സ്വാഗതവും സജീർ പന്തക്കൽ നന്ദിയും പറഞ്ഞു.സമസ്ത ബഹ്റൈൻ ട്രഷറർ എസ്.എം. അബ്ദുൽ വാഹിദ്, വൈസ് പ്രസിഡൻറ് മുസ്തഫ കളത്തിൽ, നൗഷാദ് ഹമദ് ടൗൺ, സെക്രട്ടറിമാരായ ശഹീർ കാട്ടാമ്പള്ളി, ഖാസിം റഹ്മാനി, ശാഫി വേളം, ശറഫുദ്ദീൻ മാരായമംഗലം, ഉമ്മുൽ ഹസം കോഒാഡിനേറ്റർ സക്കരിയ്യ ദാരിമി, അബ്ദുൽ റസാഖ് നദ്വി, ഉമർ മൗലവി, അസ്ലം ഹുദവി എന്നിവർ പങ്കെടുത്തു.

