സംയുക്ത ദൗത്യസേനയുടെ നേതൃത്വത്തിൽ വൻ മയക്കുമരുന്ന് വേട്ട
text_fieldsമനാമ: കടൽ വഴി കടത്തുകയായിരുന്ന 400 കിലോ ഹെറോയിൻ ബഹ്റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംയുക്ത ദൗത്യ സേന പിടികൂടി.
ഇതിന് വിപണിയിൽ 155 ദശലക്ഷം ഡോളർ വില വരും.ഏപ്രിൽ 28നും മേയ് മൂന്നിനുമാണ് നടപടിയുണ്ടായത്.
കള്ളക്കടത്തുകാർ ഉപയോഗിച്ച രണ്ട് മത്സ്യബന്ധന ബോട്ടുകൾ സംശയത്തെ തുടർന്ന് ഫ്രഞ്ച് നാവികർ തടയുകയും മയക്കുമരുന്ന് പിടികൂടുകയുമായിരുന്നു. കടൽ സുരക്ഷയും ഭീകരവിരുദ്ധ നടപടികളും മുൻ നിർത്തി പ്രവർത്തിക്കുന്ന സംയുക്ത ദൗത്യ സേന^150 (സി.ടി.എഫ്^150)യുടെ പതിവ് പരിശോധനക്കിടയിലാണ് ഇവർ പിടിയിലായത്.ചെങ്കടൽ, ഏദൻ കടലിടുക്ക്, ഇന്ത്യൻ മഹാസമുദ്രം, ഒമാൻ ഉൾക്കടൽ എന്നിവടങ്ങിലാണ് സി.ടി.എഫ് പരിേശാധന നടക്കുന്നത്.കഴിഞ്ഞ ദിവസം നടന്ന മയക്കുമരുന്ന് വേട്ടക്ക് നേതൃത്വം നൽകിയത് ഫ്രഞ്ച് കപ്പലായ എഫ്.എസ്. സർകൂഫിലെ നാവികരാണ്. റോയൽ ന്യൂസിലാൻറ് വ്യോമസേനയും ഇവരുടെ സഹായത്തിനെത്തി. മത്സ്യബന്ധന ബോട്ട് എവിടെ നിന്ന് വരികയാണെന്നോ ഇതിൽ എത്രപേർ അറസ്റ്റിലായെന്നോ ഉള്ള കാര്യം വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.