Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമനാമയില്‍ പ്രവാസികളെ...

മനാമയില്‍ പ്രവാസികളെ ലക്ഷ്യമിട്ട് മരുന്ന് തട്ടിപ്പ് സംഘം 

text_fields
bookmark_border
മനാമയില്‍ പ്രവാസികളെ ലക്ഷ്യമിട്ട് മരുന്ന് തട്ടിപ്പ് സംഘം 
cancel

മനാമ: വ്യാജ മരുന്നുകളുടെ പേരില്‍ തട്ടിപ്പ് നടത്തുന്ന സംഘം സജീവം. കുടവയര്‍ കുറക്കാന്‍, മെലിയാന്‍, തടിക്കാന്‍ തുടങ്ങി പലവിധ കാര്യങ്ങള്‍ പറഞ്ഞ് ആളുകളെ വലയിലാക്കി മരുന്നുവില്‍ക്കുന്ന സംഘമാണ് മനാമ ഗോള്‍ഡ് സിറ്റിക്ക് പുറകിലായി തമ്പടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തില്‍ ഒരു മലയാളിയും തട്ടിപ്പിനിരയായി. 
ഈ വഴി നടന്നുപോവുകയായിരുന്നു മലയാളിയുടെ അടുത്തത്തെിയ പാക് സ്വദേശി, കുടവയര്‍ കുറക്കാന്‍ താല്‍പര്യമുണ്ടോയെന്നും ഇതിനുള്ള മരുന്നുണ്ടെന്നും പറഞ്ഞ് ഇയാളെ അയക്കൂറ പാര്‍ക്കിന് സമീപമുള്ള ഒരു ആയുര്‍വേദ കടയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് ച്യവനപ്രാശവും മറ്റൊരു മരുന്നും വാങ്ങിപ്പിച്ചു. ഇതിന് മൂന്ന് ദിനാര്‍ ബില്ലും അടച്ചു. തുടര്‍ന്ന് ഈ മരുന്നുമായി അടുത്തുള്ള പാകിസ്താനിയുടെ മരുന്ന് കടയില്‍ കൊണ്ടുപോയി ഓരോ നുള്ള് പൊടിമരുന്നുകള്‍ നല്‍കി. കടക്കാരനും വൈദ്യന്‍ എന്ന പേരില്‍ എത്തിയ ആളും തമ്മിലുള്ള ഒത്തുകളിയാണെന്ന സംശയം ജനിപ്പിക്കുന്ന രീതിയിലായിരുന്നു പെരുമാറ്റം. 15 ദിവസത്തേക്കുള്ള മരുന്നെന്ന് പറഞ്ഞ് 13 ദിനാറും വാങ്ങി. അങ്ങനെ, നേരത്തെ നല്‍കിയ മൂന്ന് ദിനാറും ഈ കടയില്‍ നല്‍കിയ 13 ദിനാറും ഉള്‍പ്പെടെ 16ദിനാര്‍ മലയാളിക്ക് ചെലവായി. മരുന്നുവാങ്ങി മടങ്ങിയപ്പോഴാണ് താന്‍ ചതിക്കപ്പെട്ടതാണ് എന്ന തിരിച്ചറിവ് ഇയാള്‍ക്കുണ്ടായത്. തുടര്‍ന്ന് ഇത് തിരിച്ചുനല്‍കാനാകുമോ എന്നറിയാന്‍ പാകിസ്താനിയുടെ കടയിലത്തെിയപ്പോള്‍, രക്തസമ്മര്‍ദത്തിനുള്ള മരുന്ന് എന്ന് പറഞ്ഞ് ഒരു വയോധികനോട് 40 ദിനാര്‍ അടക്കാന്‍ ആവശ്യപ്പെടുന്നതും കണ്ടു. ഇതോടെയാണ് താന്‍ തട്ടിപ്പില്‍ കുടുങ്ങിയെന്ന കാര്യം ഇയാള്‍ ഉറപ്പിച്ചത്. 
രോഗം മൂലമോ ശാരീരികാവസ്ഥ മൂലമോ ബുദ്ധിമുട്ടുന്നവരോട്, അസുഖം ഭേദമാക്കാമെന്ന് പറയുന്നതോടെ, പലരും വീണുപോകാറാണ് പതിവ്. എന്ത് മരുന്നാണ് നല്‍കുന്നത്, ഇതിന്‍െറ പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെ, മരുന്ന് തന്നെയാണോ നല്‍കുന്നത് എന്ന കാര്യങ്ങള്‍ ഒന്നും അറിയാത്ത സാഹചര്യത്തില്‍ ഇത്തരം വഞ്ചനകളില്‍ പെടാതിരിക്കാന്‍ സ്വയം ജാഗ്രത പാലിക്കുക മാത്രമാകും പോംവഴി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - medicine
Next Story