Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആശുപത്രികളില്‍ ആവശ്യത്തിനുള്ള മരുന്ന് ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി

text_fields
bookmark_border
ആശുപത്രികളില്‍ ആവശ്യത്തിനുള്ള മരുന്ന് ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി
cancel

മനാമ: ആശുപത്രികളിലും ഹെല്‍ത് സ​​െൻറുകളിലും ആവശ്യത്തിനുള്ള മരുന്ന് ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. അവശ്യം വേണ്ട ഒരു മരുന്ന് സല്‍മാനിയ ഹോസ്പിറ്റലിലെ ഫാര്‍മസിയില്‍ തീര്‍ന്നു പോയെന്ന പരാതിയത്തെുടര്‍ന്നാണ് പ്രധാനമന്ത്രി ഇക്കാര്യത്തില്‍ അടിയന്തിര നടപടിക്ക് ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹിന് നിര്‍ദേശം നല്‍കിയത്. 
രാജ്യത്തെ ആരോഗ്യ പരിചരണ സംവിധാനം അന്താരാഷ്​ട്ര നിലവാരത്തിലാക്കുന്നതിനുള്ള നീക്കങ്ങള്‍ പൂര്‍ണതയിലേക്കത്തെുകയാണ്. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികില്‍സയൊരുക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന് മന്ത്രി പ്രത്യേകം നന്ദി അറിയിക്കുകയും ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - medicine-hospital-gulf news
Next Story