മെഡിക്കൽ പ്രിവിലേജ് കാർഡ് കൈമാറി
text_fieldsകേരള ഗാലക്സി ബഹ്റൈൻ വാട്സ്ആപ്പ് കൂട്ടായ്മ, അൽ റബീ മെഡിക്കൽ ഗ്രൂപ്പുമായി ചേർന്ന് അംഗങ്ങൾക്ക് മെഡിക്കൽ പ്രിവിലേജ് കാർഡ് നൽകുന്നു
മനാമ: കേരള ഗാലക്സി ബഹ്റൈൻ വാട്സ്ആപ്പ് കൂട്ടായ്മ, അൽ റബീ മെഡിക്കൽ ഗ്രൂപ്പുമായി ചേർന്ന് അംഗങ്ങൾക്ക് മെഡിക്കൽ പ്രിവിലേജ് കാർഡ് കൈമാറി. ചടങ്ങിൽ അൽറബീയ മെഡിക്കൽ ഗ്രൂപ് മാർക്കറ്റിങ് മാനേജർ ശ്രീ ഷൈജാസ് അഹമ്മദ്, കേരള ഗാലക്സി ബഹ്റൈൻ രക്ഷാധികാരി വിജയൻ കരുമലക്ക് കൈമാറി ഒന്നാം ഘട്ട മെഡിക്കൽ കാർഡ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ കേരള ഗാലക്സി എക്സിക്യൂട്ടിവ് അംഗങ്ങളായ സിബി തോമസ്, ഗഫൂർ മയ്യന്നൂർ, സത്യൻ പേരാമ്പ്ര എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. രക്ഷാധികാരി വിജയം കരുമല നന്ദി പറഞ്ഞു.

