സൽമാനിയയിൽ ചികിത്സാ പിഴവ്: ഏഷ്യക്കാരിയായ നഴ്സിന് ഒരുവർഷം തടവ്
text_fieldsമനാമ: സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സക്കായി പ്രവേശിപ്പിച്ച രോഗിയുടെ പരിചരണത്തിലെ പിഴവുമൂലം രോഗി മരിക്കാനിടയായ സാഹചര്യത്തിൽ നഴ്സിന് ഒരുവർഷം തടവിന് റിവിഷൻ കോടതി വിധിച്ചു.
ഏഷ്യക്കാരിയായ നഴ്സിനെയാണ് ശിക്ഷിച്ചത്. സൽമാനിയ എമർജൻസി വിഭാഗത്തിൽ ചികിത്സ തേടിയെത്തിയ രോഗിയുടെ പരിചരണത്തിലാണ് പിഴവ് പറ്റിയത്. രോഗി മരിച്ചതിനെതുടർന്ന് ബന്ധുക്കൾ ഇത് സംബന്ധിച്ച് പരാതിപ്പെടുകയായിരുന്നു. മെഡിക്കൽ പരിശോധനയിൽ പിഴവ് തെളിയുകയും ചെയ്തിരുന്നു. ഇതിനെതുടർന്നാണ് നഴ്സിനെതിരെ നടപടിയെടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

