വിദേശ തൊഴിലാളികളുടെ മെഡിക്കല്‍ ചെക്കപ്പ് പൂര്‍ണമായും സ്വകാര്യ മേഖലയിൽ
text_fieldsമനാമ: വിദേശ തൊഴിലാളികളുടെ മെഡിക്കല്‍ ചെക്കപ്പ് പൂര്‍ണമായും സ്വകാര്യ മേഖലയിലേക്ക് മാറ്റിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നവംബര്‍ രണ്ട് മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നിട്ടുള്ളതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. എല്‍.എം. ആര്‍.എ, ഹെല്‍ത് സര്‍വീസസ് ആൻറ് പ്രൊഫഷൻസ് റെഗുലേറ്ററി അതോറിറ്റി, ഇ^ഗവൺമെൻറ് ആൻറ് ഇന്‍ഫര്‍മേഷന്‍ അതോറിറ്റി എന്നിവയുമായി ഇക്കാര്യത്തില്‍ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് അറിയിച്ചു. ഇൗ വിഷയത്തിൽ മന്ത്രിസഭ തീരുമാനം വന്നയുടന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.
സാധാരണ സേവനം, പ്രത്യേക സേവനം എന്നീ രണ്ട് വിഭാഗങ്ങളായി ഇതിനെ തരം തിരിച്ചിട്ടുമുണ്ട്. തൊഴിലുടമകൾക്ക് ആവശ്യമായ സമയത്ത് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനും മെച്ചപ്പെട്ട ആരോഗ്യ സേവനം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനും ഉദ്ദേശിച്ചാണ് തീരുമാനം. നിലവില്‍ വൈദ്യ പരിശോധനക്ക് ഏറെ ദിവസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയുണ്ട്. വിദേശ തൊഴിലാളി ബഹ്‌റൈനിലെത്തി മൂന്ന് മാസത്തിന് ശേഷമുള്ള തിയതിയാണ് പലപ്പോഴും വൈദ്യ പരിശോധനക്കായി ലഭിക്കുന്നത്. ഇത് ഒരാഴ്ചയായി കുറക്കാന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു. ഇ^ഗവൺമെൻറ് അതോറിറ്റിയെയും അല്‍റാസി ഹെല്‍ത് സെൻററിനെയും പദ്ധതിയുടെ നീരീക്ഷകരായി നിശ്ചയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
