ഷിഫ അല്‍ ജസീറ ന്യൂ ​െമഡിക്കല്‍ സെൻറര്‍ ഉദ്ഘാടനം ചെയ്​തു

09:22 AM
11/05/2018

മനാമ: ആധുനിക സംവിധാനങ്ങളോടെ  ഏഴുനില കെട്ടിടത്തിലായി സജ്ജീകരിച്ച ഷിഫ അല്‍ ജസീറ ന്യൂ ​െമഡിക്കല്‍ സ​​െൻറര്‍ പ്രൗഡഗംഭീരമായ ചടങ്ങിൽ ബഹ്​റൈൻ ആരോഗ്യമന്ത്രി ഫയിഖാബിന്ദ്​ സയീദ്​ അൽസാലെഹ്​ ഉദ്​ഘാടനം നിർവഹിച്ചു. എൻ.എച്ച്​.ആർ.എ.സി.ഇ.ഒ ഡോ. മറിയം ജലാഹ്​മ വിശിഷ്​ടാതിഥിയായിരുന്നു. 

മനാമ എംപി അബ്​ദുല്‍ വാഹിദ് കറാത്ത, മുന്‍ എം.പി ബുക്കമാസ്, ഷിഫ സി.ഇ. ഒ ആൻറ്​ ഡയറക്​ടർ എ.കെ  ഹബീബ്​ റഹ്​മാൻ, ഡയറക്​ടർ പി.കെ ഷബീർ അലി, മെഡിക്കൽ ഡയറക്​ടർ ഡോ.സൽമാൻ ഗരീബ്​, മെഡിക്കൽ അഡ്​മിനിസ്​ട്രേറ്റർ ഡോ.ഷംനാദ്​ മജീദ്​ കുഞ്ഞ്​, മാർക്കറ്റിങ്​ മാ​നേജർ മൂസ അഹ്​മദ്​,പേഴ്​സണൽ മാനേജർ ഷീല അനിൽ എന്നിവർ സംബന്​ധിച്ചു. വിവിധ കലാപരിപാടികളും നടന്നു.  പരമ്പരാഗത അറബിക് നൃത്തം, ബോളിവുഡ് നൃത്തങ്ങള്‍, ഗാനമേള എന്നിവയാണ്​ നടന്നത്​. 

Loading...
COMMENTS