മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsകൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റി നേതൃത്വത്തിൽ സൽമാബാദ് അൽ ഹിലാൽ മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ സെൻററുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സർവാൻ ഫൈബർ ഗ്ലാസ് കമ്പനിയിൽ നടന്ന ക്യാമ്പ് 150ഓളം പ്രവാസികൾ പ്രയോജനപ്പെടുത്തി. ക്യാമ്പിൽ പങ്കെടുത്തവർക്ക് ഹോസ്പിറ്റലിെൻറ സ്പെഷൽ പ്രിവിലേജ് കാർഡും ഡിസ്കൗണ്ട് കൂപ്പണും നൽകി.
ഏരിയ പ്രസിഡൻറ് വി.എം. പ്രമോദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ.പി.എ. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ടോണി മാത്യുവിന് മൊമെേൻറാ കൈമാറി. കെ.പി.എ. വൈസ് പ്രസിഡൻറ് വിനു ക്രിസ്റ്റി, ട്രഷറർ രാജ് കൃഷ്ണൻ, സെക്രട്ടറി കിഷോർ കുമാർ, സീനിയർ മെംബർ അജികുമാർ എന്നിവർ സംസാരിച്ചു. ഹമദ് ടൗൺ ഏരിയ കോഓഡിനേറ്റർമാരായ അജിത് ബാബു, നവാസ് കരുനാഗപ്പള്ളി, മറ്റ് ഏരിയ ഭാരവാഹികളായ പ്രദീപ്, അനൂപ്, രാഹുൽ, ലേഡീസ് വിങ് അംഗങ്ങളായ ജ്യോതി പ്രമോദ്, ബിനിത അജിത് എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

