മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു
text_fieldsപടവ് കുടുംബവേദി ആസ്റ്റർ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
മനാമ: പടവ് കുടുംബവേദി ആസ്റ്റർ ഹോസ്പിറ്റലുമായി സഹകരിച്ച് ജൂൺ 30വരെ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം പടവ് രക്ഷാധികാരി ഷംസ് കൊച്ചിൻ നിർവഹിച്ചു.
പ്രസിഡന്റ് സുനിൽ ബാബു അധ്യക്ഷത വഹിച്ച പരിപാടിയിൽ ആസ്റ്റർ ഹോസ്പിറ്റലിൽ ഫാമിലി മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. റിസ്വാൻ നസീർ മുഖ്യാതിഥിയായിരുന്നു. കോർപറേറ്റ് റിലേഷൻ മാനേജർ സുൽഫിക്കർ കബീർ, റോമൻ സിങ്, അഷ്റഫ് ഓൺസ്പോട്ട്, ഗീത് മെഹബൂബ് എന്നിവർ സംസാരിച്ചു. സഹൽ തൊടുപുഴ സ്വാഗതവും സെക്രട്ടറി മുസ്തഫ പട്ടാമ്പി നന്ദിയും പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് സുനിൽ ബാബു (33532669), മുസ്തഫ പട്ടാമ്പി (37740774) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

