Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഉമ്മൻ ചാണ്ടി സ്മരണയിൽ...

ഉമ്മൻ ചാണ്ടി സ്മരണയിൽ മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
ഉമ്മൻ ചാണ്ടി സ്മരണയിൽ മെഡിക്കൽ ക്യാമ്പ്
cancel
camera_alt

ഒ.ഐ.സി.സി ബഹ്റൈൻ പത്തനംതിട്ട ജില്ല കമ്മിറ്റി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് 

മനാമ: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും ജനപ്രിയ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികത്തോടനുബന്ധിച്ച് ഒ.ഐ.സി.സി ബഹ്റൈൻ പത്തനംതിട്ട ജില്ല കമ്മിറ്റി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. നൂറുകണക്കിന് ആളുകളാണ് ക്യാമ്പിൻ്റെ പ്രയോജനം തേടി എത്തിയത്. വിദഗ്ധ ഡോക്ടർമാരുടെ സേവനവും സൗജന്യ രക്തപരിശോധനകളും ലഭ്യമാക്കിയ ക്യാമ്പിൽ നടത്തിയ ബോധവൽക്കരണ ക്ലാസുകൾ ഏറെ ശ്രദ്ധേയമായി. അൽ ഹിലാൽ ഹോസ്പിറ്റൽ മനാമ സെൻട്രൽ ബ്രാഞ്ചുമായി ചേർന്നാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്.

ഒ.ഐ.സി.സി പത്തനംതിട്ട ജില്ല പ്രസിഡൻ്റ് അലക്‌സ് മഠത്തിൽ അധ്യക്ഷത വഹിച്ച യോഗം കേരളീയ സമാജം പ്രസിഡൻ്റ് പി.വി. രാധകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ, ഗഫൂർ ഉണ്ണിക്കുളം, ബിനു കുന്നന്താനം, ബോബി പാറയിൽ, സയ്യിദ് എം.എസ്, ജേക്കബ് തേക്കുംതോട്, നസീം കൊല്ലം, സിൻസൺ പുലിക്കോട്ടിൽ, മിനി മാത്യു, ജോൺസൺ ടി. തോമസ്, കോശി ഐപ്പ്, ബിബിൻ മാടത്തേത്ത്, സിജി തോമസ്, നിഷ ശാമുവേൽ എന്നിവർ സംസാരിച്ചു. യോഗത്തിന് ജില്ല ജനറൽ സെക്രട്ടറി ശോഭ സജി സ്വാഗതവും, ക്യാമ്പ് കോർഡിനേറ്റർ റോബിൻ ജോർജ് നന്ദിയും പറഞ്ഞു. ക്യാമ്പിന് ഒ.ഐ.സി.സി പ്രവർത്തകർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oommen Chandymedical campMemorygulfBahrain
News Summary - Medical camp in memory of Oommen Chandy
Next Story