ലേബർ ക്യാമ്പിൽ മെഗാ മെഡിക്കൽ ക്യാമ്പ്
text_fieldsമനാമ: മേയ്ദിനത്തോടനുബന്ധിച്ച് ഐ.വൈ.സി.സി ഹെൽപ്ഡെസ്കിന്റെ നേതൃത്വത്തിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മിഡിൽ ഈസ്റ്റ് മെഡിക്കൽ സെന്ററും അൽഹിലാൽ മെഡിക്കൽ സെന്ററും സംയുക്തമായാണ് എം.എം.ഇ.ടി.സി കമ്പനിയുടെ ലേബർ ക്യാമ്പിൽ സൗജന്യ മെഡിക്കൽ ചെക്കപ് സംഘടിപ്പിച്ചത്. ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അലൻ ഐസക് സ്വാഗതം പറഞ്ഞു. മുൻ ദേശീയ പ്രസിഡന്റും സ്ഥാപകാംഗവുമായ ബേസിൽ നെല്ലിമറ്റം ഉദ്ഘാടനം ചെയ്തു. എം.എം.ടി.സി മാനേജ്മെന്റ് പ്രതിനിധി സെന്തിൽ കുമാർ, മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ മാർക്കറ്റിങ് മാനേജർ ആൽഫ ചാക്കോ, ഡോ. രശ്മി ദാനുക, ഡോ. രാജി സാം, അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിങ് മാനേജർ ജിജോ എബ്രഹാം, യു.കെ. അനിൽകുമാർ, ഐ.വൈ.സി.സി ദേശീയ ട്രഷറർ നിധീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. ചാരിറ്റി വിങ് കൺവീനർ അനസ് റഹീം നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

