മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
text_fieldsകൊല്ലം പ്രവാസി അസോസിയേഷൻ മെഡിക്കൽ ക്യാമ്പ്
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മൽഹസം കിംസ് ഹെൽത്ത് ഹോസ്പിറ്റലിൽ പ്രവാസികൾക്കായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.160ൽ പരം പ്രവാസികൾ ഉപയോഗപ്പെടുത്തിയ മെഡിക്കൽ ചെക്അപ് ക്യാമ്പ് ബഹ്റൈൻ കേരള സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ ഉദ്ഘാടനം ചെയ്തു. കെ.പി.എ ഗുദൈബിയ ഏരിയ പ്രസിഡന്റ് തോമസ് ബി.കെ അധ്യക്ഷത വഹിച്ചു. ഏരിയ ട്രഷറർ അജേഷ് വി.പി, ഏരിയ സെക്രട്ടറി മുഹമ്മദ് ഷഹനാസ് എന്നിവർ സംസാരിച്ചു.
കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ആക്ടിങ് ഓപറേഷൻ മാനേജർ സംഗീതക്ക് കെ.പി.എയുടെ ഉപഹാരം കൈമാറി. ഗുദൈബിയ ഏരിയ കോഓഡിനേറ്റർ വിനീത് അലക്സാണ്ടർ ആമുഖപ്രഭാഷണം നടത്തി.
കിംസ് ഹോസ്പിറ്റൽ ഫാമിലി മെഡിസിൻ സ്പെഷലിസ്റ്റ് ഡോ. നമിത ഉണ്ണിക്കൃഷ്ണൻ ഹൃദ്രോഗസംബന്ധമായി ക്ലാസ് എടുക്കുകയും സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, കെ.പി.എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, ട്രഷറർ മനോജ് ജമാൽ, സെക്രട്ടറി റെജീഷ് പട്ടാഴി, കിംസ് ഹെൽത്ത് സെയിൽസ് മാനേജർ പ്യാരിലാൽ എന്നിവർ സംസാരിച്ചു. ഏരിയ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ ക്യാമ്പിന് നേതൃത്വം നൽകി. കെ.പി.എ ഡിസ്ട്രിക് കമ്മിറ്റി, സെൻട്രൽ കമ്മിറ്റി, ഏരിയ മെംബർമാർ, പ്രവാസിശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

