Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബി.ഡി.കെ - അൽ റബീഹ് സൗജന്യ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച

text_fields
bookmark_border
Medical Camp
cancel

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്‌റൈൻ ചാപ്റ്റർ അൽ റബീഹ് മെഡിക്കൽ സെന്റർ മനാമ ബ്രാഞ്ചിൽ ഏഴിന് വൈകീട്ട് 4:30 മുതൽ 9:30 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. ഇ.എൻ.ടി, ഒഫ്താൽമോളജി, ഗൈനക്കോളജി, ഇന്റെർണൽ മെഡിസിൻ വിഭാഗത്തിൽ രോഗ നിർണ്ണയ ടെസ്റ്റുകളും ഈ വിഭാഗത്തിലെ ഡോക്ടർമാരെ കാണുവാനുള്ള അവസരവും ഉണ്ടായിരിക്കും. കൂടാതെ രക്തസാമ്പിളിലൂടെ ക്രിയാറ്റിൻ, സി.ബി.സി, യൂറിക് ആസിഡ് ചെക്കപ്പും സൗജന്യമായി നടത്തും. വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി ചെക്കപ്പുകൾ വേണ്ടവർക്ക് ഓരോന്നിനും മൂന്ന് ദീനാർ വീതവും രണ്ടും ഒന്നിച്ചു ചെയ്യുന്നവർക്ക് അഞ്ച് ദീനാറും നൽകി ടെസ്റ്റ് നടത്താനുള്ള സൗകര്യവും ഉണ്ടായിരിക്കും.

രക്തദാനത്തിൽ പങ്കാളികൾ ആവുന്ന ബി.ഡി.കെ അംഗങ്ങൾക്കും രക്തദാന ക്യാമ്പുകളിൽ ബി.ഡി.കെയുമായി സഹകരിക്കുന്ന സംഘടനയിലെ അംഗങ്ങൾക്കുമായി നടത്തുന്ന മെഡിക്കൽ ക്യാമ്പിൽ താല്പര്യമുള്ള മറ്റുള്ളവർക്കും പങ്കെടുക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.. കൂടുതൽ വിവരങ്ങൾക്ക് 33015579, 39125828, 39842451, 36377837 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Show Full Article
25% Off
E-Paper First Page
Today · 24 Sept
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Full Archives

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - medical camp - bahrain
Next Story