മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും
text_fieldsപ്രതിഭ വനിത വേദി സംഘടിപ്പിച്ച ആരോഗ്യ ബോധവത്കരണ പരിപാടി മാധ്യമ പ്രവർത്തക രാജി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യു
മനാമ: പ്രതിഭ വനിത വേദി സംഘടിപ്പിക്കുന്ന വനിത ദിനാഘോഷ പരിപാടിയുടെ ഭാഗമായി അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നടത്തി. മാധ്യമ പ്രവർത്തക രാജി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. പ്രതിഭയുടെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളും ജീവകാരുണ്യ പ്രവർത്തനങ്ങളും മാതൃകപരമാണെന്ന് അവർ അഭിപ്രായപ്പെട്ടു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് നൽകുന്ന അൽഹിലാൽ പ്രിവിലേജ് കാർഡ് വിതരണോദ്ഘാടനം പ്രവാസി കമീഷൻ അംഗം സുബൈർ കണ്ണൂരിന് നൽകി മാർക്കറ്റിങ് വിഭാഗം പ്രതിനിധി ഭരത് നിർവഹിച്ചു.
തുടർന്ന് വനിതകൾക്ക് മാത്രമായുള്ള മെഡിക്കൽ ക്യാമ്പിൽ അൽ ഹിലാൽ മെഡിക്കൽ സെന്ററിലെ ഗൈനക്കോളജിസ്റ്റ് ഡോ. ദേവിശ്രീ രാധാമണി ആരോഗ്യ ബോധവത്കരണ ക്ലാസും സംശയനിവാരണവും നടത്തി.
പ്രതിഭ വനിത വേദി പ്രസിഡന്റ് റഹീന ഷമേജ് അധ്യക്ഷത വഹിച്ചു. ലോകകേരള സഭാംഗം സി.വി. നാരായണൻ, പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ, പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
പ്രതിഭ വനിത വേദി സെക്രട്ടറി സരിത കുമാർ സ്വാഗതവും മെഡിക്കൽ ക്യാമ്പ് കൺവീനർ റിഗ പ്രദീപ് നന്ദിയും പറഞ്ഞു. രണ്ടാംഘട്ട ബോധവത്കരണ ക്ലാസ് മാർച്ച് 25ന് രാവിലെ ഒമ്പതിന് അദ്ലിയയിലെ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

