സൗജന്യ മെഡിക്കൽ ക്യാമ്പ് തുടങ്ങി
text_fieldsപടവ് കുടുംബവേദി അൽ ഹിലാൽ ഹോസ്പിറ്റൽ റിഫാ ബ്രാഞ്ചുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിൽ നിന്ന്
മനാമ: പടവ് കുടുംബ വേദി അൽ ഹിലാൽ ഹോസ്പിറ്റൽ റിഫാ ബ്രാഞ്ചുമായി സഹകരിച്ച് ഫെബ്രുവരി നാലുമുതൽ 11 വരെ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ഫ്രണ്ട്സ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്വി നിർവഹിച്ചു.
പടവ് പ്രസിഡന്റ് സുനിൽ ബാബു അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ മജീദ് തണൽ, പ്രദീപ് പുറവെങ്കര, ഹിലാൽ ഹോസ്പിറ്റൽ ഹെഡ് ഫ്രാൻകോ, മാർക്കറ്റിങ് മാനേജർ അനസ്, പടവ് രക്ഷാധികാരികളായ ഷംസ് കൊച്ചിൻ, ഉമ്മർ പാനായിക്കുളം, മുൻ പ്രസിഡൻറുമാരായ ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ എന്നിവർ സംസാരിച്ചു. അഷ്റഫ് വടകര, സഗീർ, സുനിൽ കുമാർ എന്നിവർ പരിപാടി നിയന്ത്രിച്ചു. സെക്രട്ടറി മുസ്തഫ പട്ടാമ്പി നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

