കെ.എം.സി.സി മെഗാ മെഡിക്കൽ ക്യാമ്പിൽ മികച്ച ജനപങ്കാളിത്തം
text_fieldsമെഗാ മെഡിക്കൽ ക്യാമ്പ് സന്ദർശിച്ച ഇന്ത്യൻ എംബസി തേർഡ് സെക്രട്ടറി ഇജാസ് അസ്ലമിന് കെ.എം.സി.സി ബഹ്റൈൻ പ്രസിഡൻറ് ഹബീബ് റഹ്മാൻ ഉപഹാരം നൽകുന്നു
മനാമ: കെ.എം.സി.സി ബഹ്റൈൻ ഹെൽത്ത് വിങ്ങും ശിഫ അൽ ജസീറ മെഡിക്കൽ സെൻററും സഹകരിച്ച് മനാമ കെ.എം.സി.സി ഹാളിൽ നടത്തിയ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. 400ൽ പരം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു.
ഇന്ത്യൻ എംബസി തേർഡ് സെക്രട്ടറി ഇജാസ് അസ്ലം ക്യാമ്പ് സന്ദർശിച്ചു. മെഡിക്കൽ ക്യാമ്പ് പോലെയുള്ള കെ.എം.സി.സിയുടെ ആരോഗ്യരംഗത്തെ പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. പ്രസിഡൻറ് ഹബീബ് റഹ്മാൻ എംബസി പ്രതിനിധിക്ക് ഉപഹാരം നൽകി.
ക്യാമ്പിൽ വിവിധ സൂപ്പർ സ്പെഷാലിറ്റികളും സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരിശോധനകളും ഒരുക്കിയിരുന്നു. കാർഡിയോളജിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, ഒഫ്താൽമോളജിസ്റ്റ്, ഇേൻറണൽ മെഡിസിൻ, ജനറൽ ഫിസിഷൻ തുടങ്ങിയവരുടെ സേവനങ്ങളും ലഭ്യമായിരുന്നു.
സീനിയർ വൈസ് പ്രസിഡൻറ് കുട്ടൂസ മുണ്ടേരി ആദ്യ രജിസ്ട്രേഷൻ നടത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് വിങ് ചെയർമാൻ ഷാഫി പാറക്കട്ട അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ, വൈസ് പ്രസിഡൻറുമാരായ ഗഫൂർ കൈപ്പമംഗലം, കെ.യു ലത്തീഫ്, സെക്രട്ടറിമാരായ ഒ.കെ കാസിം, റഫീഖ് തോട്ടക്കര, എം.എ റഹ്മാൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഓർഗനൈസിങ് സെക്രട്ടറി കെ.പി. മുസ്തഫ സ്വാഗതം പറഞ്ഞു. ശിഫ അൽ ജസീറക്കുള്ള ഉപഹാരം കെ.എം.സി.സി ബഹ്റൈൻ സീനിയർ വൈസ് പ്രസിഡൻറ് കുട്ടൂസ മുണ്ടേരി കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

