മെഡിക്കൽ ക്യാമ്പ്
text_fieldsമനാമ: സെവൻ ആർട്സ് കൾചറൽ ഫോറം ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി സഹകരിച്ച് ആഗസ്റ്റ് 15ന് രാവിലെ 7.30 മുതൽ 12 മണി വരെ മെഡിക്കൽ ക്യാമ്പും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും നടത്തുന്നു. മെഡിക്കൽ ക്യാമ്പിനോട് അനുബന്ധിച്ച് തൈറോയ്ഡ് രോഗവും ചികിത്സരീതികളും വിഷയത്തിൽ ഡോ. റിജോ ജയരാജ് മംഗലശ്ശേരിയിലിന്റെ ചർച്ച ക്ലാസും മറ്റ് വിവിധ പരിപാടികളും ഉണ്ടായിരിക്കും.
മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ആവശ്യമെങ്കിൽ വിദഗ്ധ ഡോക്ടർമാരുടെ ഫ്രീ കൺസൾട്ടേഷനും ലഭിക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണം. മിനി മാത്യു (38857040), അഞ്ജു സന്തോഷ് (37754668), മുബിന മൻഷീർ (34135170), ഡോ. അഞ്ജന വിനീഷ് (33480516), ലിബി ജെയ്സൺ (38483960), ദീപ്തി റിജോയ് (66390095), മുഫീദ മുജീബ് 37171518. എല്ലാവരും ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തണമെന്ന് സെവന് ആർട്സ് കൾചറൽ ഫോറം ചെയർമാൻ മനോജ് മയ്യന്നൂർ, പ്രസിഡന്റ് ജേക്കബ് തേക്കുതോട്, ജനറൽ സെക്രട്ടറി ബൈജു മലപ്പുറം, ട്രഷറർ തോമസ് ഫിലിപ് തുടങ്ങിയവർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

