കെ.പി.എഫ്-ഷിഫ അൽജസീറ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി
text_fieldsകോഴിക്കോട് ജില്ല പ്രവാസി ഫോറം ഷിഫ അൽജസീറ മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പിൽനിന്ന്
മനാമ: ഇന്ത്യൻ റിപ്പബ്ലിക്ദിനാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്)-ഷിഫ അൽജസീറ മെഡിക്കൽ സെന്ററുമായി സഹകരിച്ച് നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി. ക്യാമ്പിൽ 480 പേർക്ക് സൗജന്യ മെഡിക്കൽ സേവനങ്ങൾ ലഭിച്ചു. ബഹ്റൈൻ പാർലമെന്റ് അംഗം ഹസ്സൻ ഈദ് ബുഖുമ്മാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കെ.പി.എഫ് പ്രസിഡന്റ് ജമാൽ കുറ്റിക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ബഹ്റൈൻ കേരളീയ സമാജം ആക്ടിങ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഐമാക്ക് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ഷിഫ മെഡിക്കൽ ഡയറക്ടർ ഡോ. സൽമാൻ ഗരീബ്, അഡ്മിൻ മാനേജർ സക്കീർ ഹുസൈൻ, കെ.പി.എഫ് രക്ഷാധികാരികളായ കെ.ടി.
സലിം, യു.കെ. ബാലൻ, ചാരിറ്റി കൺവീനർ സവിനേഷ്, വനിത വിഭാഗം കൺവീനർ രമ സന്തോഷ് എന്നിവർ സംസാരിച്ചു. കോഓഡിനേറ്റർ വി.കെ. ജയേഷ് യോഗനടപടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി പി.കെ. ഹരീഷ് സ്വാഗതവും ട്രഷറർ ഷാജി പുതുക്കുടി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

