Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2019 3:34 AM GMT Updated On
date_range 19 May 2019 3:34 AM GMTഅമിത രക്തസമ്മർദമുള്ളവരുടെ എണ്ണം കൂടുന്നതായി മെഡിക്കൽ ക്യാമ്പുകളിൽ കണ്ടെത്തൽ
text_fieldsbookmark_border
മനാമ: പ്രവാസി മലയാളി സംഘടനകൾ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പുകളിൽ പരിശോധനക്ക് എത്തുന്ന വ്യക്തികളിൽ നല്ലൊരു പങ്കിനും ഉയർന്ന രക്തസമ്മർദം ആണെന്ന് കണ്ടെത്തൽ. വിവിധ ഡോക്ടർമാരും സാമൂഹിക പ്രവർത്തകരും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. പ്രവാസികളിൽ രക്തസമ്മർദം അമിതമായി കൂടുന്നത് ആശങ്ക ഉണ്ടാക്കുന്നതിന് പിന്നാലെയാണ് വിവിധ മെഡിക്കൽ ക്യാമ്പ് സംഘാടകരും ഇൗ വിഷയത്തിൽ വെളിപ്പെടുത്തൽ നടത്തുന്നത്. ജീവിതശൈലി രോഗമായ ഉയർന്ന രക്തസമ്മർദം വർധിക്കുന്നത് ഡോക്ടർമാരും ആശങ്കേയാടെയാണ് കാണുന്നത്. ഇപ്പോൾ ചെറുപ്പക്കാരിലും കുട്ടികളിലും വരെ രക്തസമ്മർദം വർധിക്കുന്നു എന്നതും ജീവിതശൈലിയുടെ വഴിത്തിരിവ് മൂലമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story