ചികിത്സ സഹായ ധനം കൈമാറി
text_fieldsകണ്ണപുരം സ്വദേശി ബഷീറിനുള്ള ചികിത്സ സഹായം ജസീൽ മാക്കൂൽ കണ്ണൂർ ജില്ല സമസ്തമദ്റസ മാനേജ്മെൻറ് അസോസിയേഷൻ വൈസ് പ്രസിഡൻറ് ഹക്കീം ഹാജിക്ക് കൈമാറുന്നു
മനാമ: ബഹ്റൈൻ പ്രവാസിയായിരുന്ന കണ്ണൂർ സ്വദേശി ബഷീറിെൻറ ചികിത്സക്കായി കെ.എം.സി.സി ഹിദ്ദ്, അറാദ് ഏരിയയിലെ പ്രവർത്തകർ സമാഹരിച്ച 3.35 ലക്ഷം രൂപ കൈമാറി.ഇതിനായി രൂപവത്കരിച്ച വാട്ആപ് കൂട്ടായ്മ കൺവീനർ ജസീൽ മാക്കൂൽ കണ്ണൂർ ജില്ല സമസ്ത മദ്റസ മാനേജ്മെൻറ് അസോസിയേഷൻ വൈസ് പ്രസിഡൻറ് ഹക്കീം ഹാജിക്കാണ് തുക കൈമാറിയത്. കൂട്ടായ്മക്ക് ബഹ്റൈൻ മലപ്പുറം ജില്ല കെ.എം.സി.സി വൈസ് പ്രസിഡൻറ് റിയാസ് ഓമാനൂർ, സമസ്ത ബഹ്റൈൻ വൈസ് പ്രസിഡൻറ് യാസർ ജിഫ്രി തങ്ങൾ, ഫഹദ്, ജസീൽ മാക്കൂൽ, ഹിദ്ദ് ഏരിയ കെ.എം.സി.സി ജനറൽ സെക്രട്ടറി യൂസഫ് ഗലാലി, ജോ. സെക്രട്ടറി റഫീഖ് എന്നിവർ നേതൃത്വം നൽകി.
കണ്ണൂർ ജില്ല കെ.എം.സി.സി നേതാക്കളായ റഹൂഫ് മാട്ടൂൽ, അബ്ദുറഹിമാൻ മാട്ടൂൽ എന്നിവർ പരിപാടി കോഒാഡിനേറ്റ് ചെയ്തു. സഹായധന കൈമാറ്റ ചടങ്ങിൽ മുസ്ലിം ലീഗ് കണ്ണൂർ ജില്ല ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി, കല്യാശ്ശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് എസ്.കെ.പി. സകരിയ, ജനറൽ സെക്രട്ടറി ഗഫൂർ മാട്ടൂൽ, നിയോജക മണ്ഡലം സെക്രട്ടറി അസ്ലം കണ്ണപുരം, കണ്ണപുരം ശാഖ മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് ഷുക്കൂർ, ചെറുകുന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ് സാജിദ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.

