നോൺ ക്രിമിലയർ സർട്ടിഫിക്കറ്റ് കിട്ടുന്നില്ല; മെഡിക്കൽ പ്രവേശനം വഴിമുട്ടി വിദ്യാർഥിനി
text_fieldsമനാമ: ‘നീറ്റ്’ മെഡിക്കൽ പ്രവേശ പരീക്ഷ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട പ്രവാസി വിദ്യാർഥിനിക്ക് നോൺ ക്രിമിലയർ സർ ട്ടിഫിക്കറ്റ് ലഭിക്കാൻ സാങ്കേതിക തടസമുന്നയിച്ച് അധികൃതർ. ഇനി ഏത് ഓഫിസ് കയറി ഇറങ്ങണമെന്നറിയാതെ ഉഴലുകയാണ് വിദ് യാർഥിനിയും കുടുംബവും. ബഹ്റൈൻ പ്രവാസിയും വടകര മണിയൂർ സ്വദേശിയുമായ വി.എം ഹംസയുടെ മകൾ ലുലുവിനാണ് സർട്ടിഫിക്കറ്റ ് ലഭിക്കാത്തത്.
മെഡിക്കൽ പ്രവേശനം കാത്തിരിക്കുന്ന കുട്ടിക്ക് പ്രവേശസമയത്ത് ഹാജരാക്കാൻ നോൺ ക്രിമിലയർ സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഇതിന് അക്ഷയ കേന്ദ്രത്തിലും വില്ലേജ് ഓഫിസിലും ചെന്നപ്പോൾ അപേക്ഷകയുടെ പിതാവിന്‍റെ നേറ്റീവ് സർട്ടിഫിക്കറ്റ്, അപേക്ഷകയുടെ ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ ആവശ്യമാണെന്ന് അറിയിച്ചുവത്രെ. വർഷങ്ങളായി പ്രവാസികളാണെന്നും റേഷൻകാർഡും ആധാറും ലഭിച്ചിട്ടില്ലെന്നും പറഞ്ഞപ്പോൾ, ഇൗ രേഖകളില്ലാതെ സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചതത്രെ. കഴിഞ്ഞ 32 വർഷമായി താൻ ബഹ്റൈനിലാണെന്നും ഗൾഫിലേക്ക് വന്നപ്പോൾ തെൻറ പേര് റേഷൻ കാർഡിൽനിന്നും അധികൃതർ നീക്കം ചെയ്തതായും ഹംസ പറയുന്നു.
തറവാട്ടിലെ പ്രവാസികളായ സഹോദരങ്ങളുടെയും പേരുകൾ അധികൃതർ നീക്കം ചെയ്തു. രണ്ട് വർഷങ്ങൾക്ക് മുമ്പ് നാട്ടിൽ പോയപ്പോൾ ആധാർ കാർഡിന് േവണ്ടി അപേക്ഷിച്ചുവെങ്കിലും ലഭിച്ചില്ല.നാട്ടിൽ ആറ് മാസം എങ്കിലും താമസിക്കുന്നവർക്ക് മാത്രമാണ് ആധാർ ലഭിക്കുള്ളൂ എന്ന് പറഞ്ഞാണ് അധികൃതർ മടക്കിയതെന്നും ഹംസ വ്യക്തമാക്കുന്നു.
നോൺ ക്രിമിലയർ സർട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കിൽ മകളുടെ വിദ്യാഭ്യാസ അവസരം മുടങ്ങിപ്പോകുമോ എന്ന വിഷമവും ഇൗ കുടുംബത്തിനുണ്ട്. സർട്ടിഫിക്കറ്റ് കിട്ടുക എന്ന ലക്ഷ്യവുമായി ഹംസ ഇന്നലെ ബഹ്റൈനിൽനിന്ന് നാട്ടിലേക്ക് പോയി. റേഷൻ കാർഡും ആധാറും ഇല്ലാതെ വിഷമിക്കുന്ന നിരവധി പ്രവാസികളാണുള്ളത്. ഇവരുടെ ആവശ്യങ്ങളും പരാതികളും പലപ്പോഴും കേരളത്തിലെ വിവിധ ഗവൺമെൻറ് ഓഫിസുകളിൽ അവഗണിക്കുകയാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
