Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാസി...

പ്രവാസി വിദ്യാര്‍ഥികൾക്ക് മീഡിയവണിന്റെ ആദരം; ശ്രദ്ധേയമായി മബ്റൂക് ഗൾഫ് ടോപ്പേഴ്സ്

text_fields
bookmark_border
പ്രവാസി വിദ്യാര്‍ഥികൾക്ക് മീഡിയവണിന്റെ ആദരം; ശ്രദ്ധേയമായി മബ്റൂക് ഗൾഫ് ടോപ്പേഴ്സ്
cancel
camera_alt

അദാരി പാർക്കിൽ മബ്റൂക്ക് ഗള്‍ഫ് ടോപ്പേഴ്സ് പരിപാടിയുടെ സദസ്സ്

മനാമ: പ്രവാസി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ മികവിന് മീഡിയവണ്‍ ഏര്‍പ്പെടുത്തിയ മബ്റൂക് ഗള്‍ഫ് ടോപ്പേഴ്സ് പുരസ്കാരങ്ങള്‍ ബഹ്റൈനിലും വിദ്യാർഥികൾക്ക് സമ്മാനിച്ചു. രാജ്യത്തെ വിവിധ വിദ്യാലയങ്ങളിൽനിന്ന് 90 ശതമാനത്തിലേറെ മാര്‍ക്ക് വാങ്ങി വിജയിച്ച ഇരുന്നൂറോളം വിദ്യാർഥികൾ ‘ഗൾഫ് മബ്റൂക് ടോപ്പേഴ്സ്’ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. ബഹ്റൈനിലെ അദാരി പാർക്കിൽ ഒരുക്കിയ ചടങ്ങില്‍ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ബഹ്റൈൻ പ്രവാസി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെയും സാന്നിധ്യത്തിലാണ് മീഡിയവൺ മബ്റൂക് ഗൾഫ് ടോപ്പേഴ്സ് പുരസ്കാരങ്ങൾ പത്താംക്ലാസിലും പ്ലസ് ടുവിലും ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് സമ്മാനിച്ചത്.

മബ്റൂക്ക് ഗള്‍ഫ് ടോപ്പേഴ്സ് ഉദ്ഘാടനം ചെയ്ത ബഹ്റൈൻ പാർലമെൻ്റ് രണ്ടാം ഉപാധ്യക്ഷൻ അഹ്മദ് അബ്ദുൽ വാഹിദ് ഖറാത്തക്ക് മീഡിയ വൺ ജി.സി.സി ഹെഡ് സ്വവാബ് അലി ഉപഹാരം നൽകുന്നു,

ബഹ്റൈൻ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ അഹ്മദ് അബ്ദുൽ വാഹിദ് ഖറാത്ത പരിപാടി ഉദ്ഘാടനം ചെയ്തു. മീഡിയവണിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി, മീഡിയവൺ ജി.സി.സി ഓപറേഷൻസ് ജനറൽ മാനേജർ സ്വവാബ് അലി എന്നിവർ മുഖ്യാതിഥികളായിരുന്നു. ബഹ്റൈനിലെ വിവിധ സ്കൂളുകളുടെ പ്രിൻസിപ്പൽമാരെ ആദരിച്ചു. വിവിധ ജി.സി.സി രാജ്യങ്ങളിൽ വിജയകരമായി സംഘടിപ്പിച്ച പരിപാടി ഇത് മൂന്നാം തവണയാണ് ബഹ്റൈനിൽ സംഘടിപ്പിച്ചത്. ബഹ്റൈൻ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളും സംഘടന പ്രതിനിധികളും പങ്കെടുത്തു.

മീഡിയവൺ ബഹ്റൈൻ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ സഈദ് റമദാൻ നദ്‍വി അധ്യക്ഷതവഹിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വറുഗീസ്, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ്, കെ.എം.സി.സി ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര, പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ, കെ.സി.എ പ്രസിഡന്റ് ജെയിംസ് ജോൺ, ലോക കേരള സഭ അംഗം സുബൈർ കണ്ണൂർ തുടങ്ങിയവർ വിദ്യാർഥികൾക്കുള്ള ആദരം കൈമാറി. മീഡിയവൺ ബഹ്റൈൻ രക്ഷാധികാരി സുബൈർ എം.എം, മീഡിയവൺ റീജനൽ മാർക്കറ്റിങ് ഹെഡ് ഹസനുൽ ബന്ന, ബ്ലൂ ലൈൻസ് ഫൗണ്ടർ ഡയരക്ടർ നിയാസ് കണ്ണിയൻ, ഗൾഫ് മാധ്യമം എക്സ്കിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ ജമാൽ ഇരിങ്ങൽ, ബഹ്റൈൻ ബ്യൂറോ ചീഫ് സിറാജ് പള്ളിക്കര, റിപ്പോർട്ടർ ഷെഫി ഷാജഹാൻ, മാർക്കറ്റിങ് ഓഫിസർ റിജ നൂറുദ്ദീൻ എന്നിവരും സന്നിഹിതരായിരുന്നു.

ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ അൽ ജനാഹി ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് മെഡലും സർട്ടിഫിക്കറ്റും സമ്മാനിക്കുന്നു

സുബി ഹോംസുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സോപാനം വാദ്യകലാ സംഘം സംഗീത രത്ന പുരസ്‌കാരം നേടിയ അമ്പിളിക്കുട്ടനെ ആദരിച്ചു. റുസ്ബിഹ് ബഷീർ പരിപാടി നിയന്ത്രിച്ചു. ജനറൽ കൺവീനർ സജീബ്, കൺവീനർമാരായ സിറാജ് കിഴുപ്പിള്ളിക്കര, സാജിർ, പ്രോഗ്രാം കൺവീനർ മുഹമ്മദ് മുഹ്‌യുദ്ദീൻ, അലി അശ്റഫ്, അനീസ് വി.കെ, മജീദ് തണൽ, സമീർ ഹസ്സൻ, ഗഫൂർ മൂക്കുതല, അനീസ് വി.കെ, മജീദ് തണൽ, സിറാജ് വി.പി, റഷീദ സുബൈർ, ജാസിർ പി.പി, അബ്ദുൽ ഹഖ്, സക്കീർ ഹുസൈൻ, അബ്ദുൽ റഊഫ്, അജ്മൽ ഷറഫുദ്ദീൻ, ഷബീഹ ഫൈസൽ, ശ്രുതി സജിൻ, നിരൻജന, ഷഹീന നൗമൽ, വഫ ഷാഹുൽ ഹമീദ്, മുർഷിദ, നൂർ ഹമീദ്, സൈഫുന്നീസ, ഷിഫ സാബിർ, ഹിബ നജീബ്, ജുനൈദ് കായണ്ണ, ജൈസൽ ഷരീഫ്, ഷുഹൈബ്, അബ്ദുൽ അഹദ്, അൻസീർ, ബാസിം, അലി അൽത്താഫ്, സവാദ്, ഫവാസ്, മിഹ്സബ്, ഷാഹുൽ ഹമീദ്, മുഹമ്മദ് ഷമ്മാസ്, ഇസ്മായിൽ, മിഷാൽ, ഫാറൂഖ് വി.പി, റഫീഖ് മണിയറയിൽ, സഫീർ, ഷാജി മാസ്റ്റർ, അജ്മൽ ഹുസൈൻ, തസ്നീം, ഫൈസൽ മങ്കട, മുഹമ്മദ് ഷാനിബ്, ഇജാസ്, ബാസിത്ത്, ജാബിർ, ജലീൽ മുല്ലപ്പിള്ളി, സലാഹുദ്ദീൻ, ഫൈസൽ ടി.വി, എം.എം മുനീർ, റിയാസ്, ഷാക്കിർ ആർ.സി, മൂസ കെ. ഹസ്സൻ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MediaOneGulf NewsIndian expatriate studentsMabruk Gulf Toppers award ceremony
News Summary - MediaOne's tribute to expatriate students; Mabruk Gulf toppers stand out
Next Story