മീഡിയവണ്‍ യുട്യൂബ് ചാനലിന് 40 ലക്ഷം വരിക്കാർ: ബഹ്റൈനിൽ ആഘോഷം
text_fieldsമീഡിയവണ്‍ യുട്യൂബ് ചാനൽ 40 ലക്ഷം വരിക്കാരെ തികച്ചതിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷ ചടങ്ങ്
മനാമ: മീഡിയവണ്‍ യുട്യൂബ് ചാനൽ വരിക്കാർ 40 ലക്ഷം തികഞ്ഞതിന്റെ ഭാഗമായി ബഹ്റൈനിലും ആഘോഷം സംഘടിപ്പിച്ചു. കേരള വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ മാധ്യമ, ബിസിനസ് മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്തു.
ഡിപ്ലോമാറ്റ് റാഡിസൺ ബ്ലൂ ഹോട്ടലിൽ ഒരുക്കിയ ചടങ്ങിൽ പ്രത്യേകം തയാറാക്കിയ കേക്ക് മുറിച്ചാണ് മീഡിയവൺ കൈവരിച്ച നേട്ടത്തിന്റെ ആഹ്ലാദം പങ്കിട്ടത്.
മന്ത്രി എ.കെ. ശശീന്ദ്രൻ കേക്ക് മുറിച്ച് പരിപാടിയിൽ സന്നിഹിതരായ പ്രമുഖ വ്യക്തിത്വങ്ങൾക്ക് നല്കി.
മീഡിയവൺ നടത്തുന്നത് സവിശേഷമായ മാധ്യമ പ്രവർത്തനമാണെന്ന് മന്ത്രി പറഞ്ഞു. മീഡിയവൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ. നാസർ, മുതിർന്ന മാധ്യമപ്രവർത്തകൻ സോമൻ ബേബി, ഷിഫ അൽ ജസീറ സി.ഇ.ഒ ഹബീബ് റഹ്മാൻ, വേൾഡ് മലയാളി കൗൺസിൽ ചെയർപേഴ്സൻ ഡോ. വിജയ ലക്ഷ്മി, ഗ്ലോബൽ വൈസ് പ്രസിഡന്റ് ജോൺ മത്തായി എന്നിവർ സംസാരിച്ചു.
മീഡിയവൺ-ഗൾഫ് മാധ്യമം ബഹ്റൈൻ എക്സിക്യൂട്ടിവ് ചെയർമാൻ സഈദ് റമദാൻ അധ്യക്ഷത വഹിച്ചു. ബഹ്റൈൻ ബ്യൂറോ ചീഫ് സിറാജ് പള്ളിക്കര സ്വാഗതവും എക്സിക്യൂട്ടിവ് അംഗം അലി അഷ്റഫ് നന്ദിയും പറഞ്ഞു. മലബാർ ഗോൾഡ് ജനറൽ മാനേജർ മുഹമ്മദ് റഫീഖ്, ഫുഡ് വേൾഡ് സി.ഇ.ഒ മുഹമ്മദ് ഷവാദ്, ഫുഡ്സിറ്റി ഡയറക്ടർ സാലിഹ് മുഹമ്മദ്, രാജു കല്ലുംപുറം, സേവി മാത്തുണ്ണി, എബ്രഹാം സാമുവൽ എന്നിവർ പങ്കെടുത്തു.