മീഡിയവൺ സൂപ്പർകപ്പ് സോക്കർ ഫെസ്റ്റിവൽ ഈ മാസം 16, 17 തീയതികളിൽ
text_fieldsമനാമ: കാൽപ്പന്ത് പോരാട്ടത്തിന്റെ ആവേശത്തിരയിളക്കി, ജനപങ്കാളിത്തത്തിന്റെ പുതുചരിത്രമെഴുതിയ `മീഡിയവൺ സൂപ്പർ കപ്പ് സോക്കർ ഫെസ്റ്റിവൽ 'ഫുട്ബാൾ ടൂർണമെൻറിന്റെ സീസൺ 2 ഒക്ടോബർ 16,17 തീയതികളിൽ നടക്കും.
വ്യാഴം, വെള്ളി ദിവസങ്ങളിലായി സിഞ്ചിലെ അൽ അഹ് ലി ക്ലബ് ഗ്രൗണ്ടിലാണ് മത്സരങ്ങൾ നടക്കുക. ബഹ്റൈനിലെ എട്ട് മികവുറ്റ ഫുട്ബാൾ ടീമുകളെ അണിനിരത്തിയാണ് ഇത്തവണത്തെ സൂപ്പർ കപ്പ്.
പടുകൂറ്റൻ കപ്പും മികച്ച പ്രൈസ് മണിയും വിപുലമായ ജനകീയതയും സൂപ്പർ കപ്പിന് പൊലിമ പകരും. കളിയോടൊപ്പം കലയും വിനോദവും സമന്വയിപ്പിച്ച് വേറിട്ട രീതിയിലായിരിക്കും സംഘാടനം. ഫുട്ബാൾ മാമാങ്കത്തിന് പൊലിമ നൽകാൻ വിവിധ കലാപരിപാടികളും മത്സരങ്ങളും ഒരുക്കും. ഒപ്പനയും ഗാനമേളയും പായസ മത്സരവും പെനാൽട്ടി ഷൂട്ടൗട്ടും കുട്ടികളുടെ പ്രദർശന മത്സരങ്ങളും വിവിധ കലാപ്രകടനങ്ങളും സോക്കർ കാർണിവലിനെ വർണാഭമാക്കും.
സ്വാഗതസംഘം രൂപവത്കരിച്ചു
മനാമ: ‘മീഡിയ വൺ സൂപ്പർ കപ്പ് 2025’ സീസൺ രണ്ടിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു. സുബൈർ എം.എം രക്ഷാധികാരിയും സഈദ് റമദാൻ നദ്വി ചെയർമാനും അനീസ് വി.കെ ജനറൽ കൺവീനറുമാണ്.
ഇജാസ് മൂഴിക്കൽ (ടൂർണമെന്റ്), അബ്ദുൽ അഹദ് (വളന്റിയർ ക്യാപ്റ്റൻ), സവാദ് (ടീം ആൻഡ് റഫറി കോഓഡിനേഷൻ), അബ്ദുൽ ഖാദർ മറാസീൽ (ഗെസ്റ്റ് മാനേജ്മെന്റ്), സിറാജ് കിഴുപ്പിള്ളിക്കര, ഷെഫി ഷാജഹാൻ (പ്രചാരണം), മൂസ കെ. ഹസൻ (സൗണ്ട്), ജാബിർ (റിഫ്രഷ്മെന്റ്), ഷാഹുൽ (പ്രോഗ്രാം), ഇർഷാദ് (ഇവന്റുകൾ), ലൂന ഷഫീഖ് (പായസ മത്സരം), ജുനൈദ് (ഗ്രൗണ്ട് മാനേജ്മെന്റ്), സിറാജ് വെണ്ണാറോടി (ഫെസിലിറ്റിസ്), മുഹമ്മദ് ഷമ്മാസ് (പ്രിന്റിങ് ആൻഡ് സ്റ്റേഷനറി), ഫരീദ് (മെഡിക്കൽ), ഇർഫാൻ (ഐ.ടി), സലാഹുദ്ദീൻ (ലോജിസ്റ്റിക്സ്), റഈസ് സുലൈമാൻ (ഫുഡ് സ്റ്റാൾ), മജീദ് തണൽ (ഇൻവിറ്റേഷൻ), അഹമ്മദ് യാസീൻ (പെനാൽട്ടി ഷൂട്ടൗട്ട്), സാജിർ (ആർട്ട്), സുബൈർ എം.എം, സഈദ് റമദാൻ നദ് വി, ജമാൽ ഇരിങ്ങൽ (ക്രൈസിസ് മാനേജ്മെന്റ്), അജ്മൽ ശറഫുദ്ദീൻ (ഗിഫ്റ്റ് ആൻഡ് മെമന്റോസ്) എന്നിവരാണ് മറ്റ് ഭാരവാഹികൾ. സജീബ്, ബദറുദ്ദീൻ, സക്കീർ ഹുസൈൻ, സമീർ ഹസൻ, ബഷീർ, അബ്ദുല്ലാഹ്, ജലീൽ മുല്ലപ്പള്ളി, റഫീഖ് മണിയറ, ഫാത്തിമ സ്വാലിഹ്, റഷീദ സുബൈർ, ഫൈസൽ മങ്കട, ജൈസൽ ശരീഫ്, ഫവാസ്, ശാക്കിർ കൊടുവള്ളി, സഫീർ, ഗഫൂർ മൂക്കുതല തുടങ്ങിയവർ അംഗങ്ങളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

