മികച്ച മാധ്യമ പ്രചരണം നല്‍കും -മന്ത്രി
text_fieldsമനാമ: പാര്‍ലമെൻറ്^മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ശരിയായ രൂപത്തില്‍ മുന്നോട്ട് പോകുന്നതായും ആവശ്യമായ തരത്തില്‍ മാധ്യമ പ്രചരണം നല്‍കുമെന്നും ഇന്‍ഫര്‍മേഷന്‍ മന്ത്രി അലി ബിന്‍ മുഹമ്മദ് അല്‍ റുമൈഹി വ്യക്തമാക്കി.
വിവിധ പ്രാദേശിക-മേഖല-അന്താരാഷ്ട്ര മാധ്യമങ്ങള്‍ വഴി ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തിെൻറ ജനാധിപത്യ രീതിയെ ലോകത്തിന് പരിചയപ്പെടുത്താന്‍ ശ്രമിക്കും.
രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ രാഷ്ട്രീയ മേഖലയിലെ പരിഷ്കരണങ്ങളില്‍ മികച്ച ഒന്നാണ് തെരഞ്ഞെടുപ്പ് പ്രക്രിയയെന്നും അദ്ദേഹം പറഞ്ഞു.മന്ത്രാലയ അണ്ടര്‍ സെക്രട്ടറി അബ്ദുറഹ്മാന് മുഹമ്മദ് ബഹ്ർ, അസി. അണ്ടര്‍ സെക്രട്ടറി അബ്ദുല്ല ഖാലിദ് അദ്ദൂസരി, ബഹ്റൈന്‍ ന്യൂസ് ഏജന്‍സി ഡയറക്ടര്‍ അഹ്മദ് മുഹമ്മദ് അല്‍മന്നാഇ എന്നിവരുമായി മന്ത്രി മാധ്യമ കവറേജുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. വായിക്കുകയും കേള്‍ക്കുകയും കാണുകയും ചെയ്യുന്ന മുഴുവന്‍ മാധ്യമങ്ങളും ഇ-^മാധ്യമങ്ങളും ഇതിനായി ഉപയോഗപ്പെടുത്തും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍, കുറിപ്പുകള്‍, കൂടിക്കാഴ്ച്ചകള്‍, ബോധവല്‍ക്കരണ കുറിപ്പുകള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കും. തെരഞ്ഞെടുപ്പില്‍ പങ്കാളിത്തം വഹിക്കാനും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാനും പ്രേരിപ്പിക്കുന്ന പരസ്യങ്ങളും പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.