തദ്ദേശീയ മാധ്യമ പ്രവര്‍ത്തകരുടെ കഴിവ് വികസിപ്പിക്കാന്‍ ശ്രമം  തുടരും –മന്ത്രി

10:42 AM
13/10/2017
മാധ്യമ മേഖലയിൽ പരിശീലനം പൂർത്തിയാക്കിയ സ്വദേശി യുവതീ^യുവാക്കൾക്ക്​ നൽകിയ സ്വീകരണത്തിൽ നിന്ന്​
മനാമ: തദ്ദേശീയ മാധ്യമ പ്രവര്‍ത്തകരുടെ കഴിവ് വികസിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടികള്‍ കൂടുതലായി സംഘടിപ്പിക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ അഫയേഴ്സ് മന്ത്രി അലി ബിന്‍ മുഹമ്മദ് അല്‍റുമൈഹി വ്യക്തമാക്കി. വിവിധ യൂനിവേഴ്സിറ്റികളില്‍ നിന്ന് കോഴ്സ് കഴിഞ്ഞിറങ്ങിയ 60 സ്വദേശി യുവാക്കള്‍ക്ക് ജോർഡന്‍ ഇന്‍ഫര്‍മേഷന്‍ ഇൻസ്​റ്റിറ്റ്യൂട്ടും തൊഴില്‍ ഫണ്ടായ ‘തംകീനു’മായി സഹകരിച്ച് മന്ത്രാലയം സംഘടിപ്പിച്ച പ്രത്യേക പരിശീലന പരിപാടിയില്‍ പങ്കെടുത്തവരെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടെലിവിഷന്‍ പ്രൊഡക്ഷന്‍ മേഖലയില്‍ ഇവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കാന്‍ സാധിച്ചതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ടെലിവിഷന്‍ പ്രൊഡക്ഷന്‍  മേഖലയില്‍ യുവാക്കളുടെ കഴിവ് പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. രണ്ട് മാസമായി അവര്‍ നേടിയ പരിശീലനം പ്രായോഗിക തലത്തിൽ ഉപയോഗപ്പെടുത്താന്‍ സാധിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 
COMMENTS