മീഡിയവൺ ‘ലിറ്റിൽ സ്കോളർ’ മനാമ ഏരിയതല രജിസ്ട്രേഷൻ ഉദ്ഘാടനം
text_fieldsമീഡിയവൺ ‘ലിറ്റിൽ സ്കോളർ’ മനാമ ഏരിയതല രജിസ്ട്രേഷൻ ഉദ്ഘാടനം
മനാമ: മലർവാടി, ടീൻ ഇന്ത്യ കൂട്ടായ്മകളുമായി സഹകരിച്ച് മീഡിയവൺ സംഘടിപ്പിക്കുന്ന ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവത്തിന്റെ മനാമ ഏരിയതല രജിസ്ട്രേഷൻ ആരംഭിച്ചു.
സഫ ഷാഹുൽ ഹമീദ്, അനിയ്യ അഫ്രീൻ, തഹാനി ഹാരിസ്, അവ്വാബ് സുബൈർ, ഹാസിം നൗമൽ, യാസീൻ നിയാസ്, ഹംദാൻ, മുഹമ്മദ് ഇഹ്സാൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ലോകമെമ്പാടുമുള്ള മലയാളി വിദ്യാർഥികളുടെ വൈജ്ഞാനിക ഉന്നതി ലക്ഷ്യമിട്ട് 20 വർഷത്തിലേറെയായി സംഘടിപ്പിക്കുന്ന അറിവിന്റെ ഉത്സവമാണ് ലിറ്റിൽ സ്കോളർ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർഥികളുടെ വിദ്യാഭ്യാസ യാത്രക്ക് കരുത്തും കാതലുമൊരുക്കുന്നതിൽ ലിറ്റിൽ സ്കോളർ വലിയ സംഭാവന നൽകിയിട്ടുണ്ട്.
ഉദ്ഘാടന ചടങ്ങിൽ ടീൻ ഇന്ത്യ കൺവീനർ റഷീദ സുബൈർ, ഏരിയ സെക്രട്ടറി ഫസീല ഹാരിസ്, ലിറ്റിൽ സ്കോളർ ഏരിയ കർമസമിതി അംഗങ്ങളായ ബുഷ് റ ഹമീദ്, റസീന അക്ബർ, ഷഹീന നൗമൽ, ഷമീന ലതീഫ്, ഹസ്ന ഷമീർ, ഷഫീന ജാസിർ, നിഷിദ ഫാറൂഖ് തുടങ്ങിയവർ പങ്കെടുത്തു.