മെഡ് ഹെൽപ് ബഹ്റൈൻ എക്സിക്യൂട്ടിവ് സംഗമവും യാത്രയയപ്പും
text_fieldsമെഡ് ഹെൽപ് ബഹ്റൈൻ എക്സിക്യൂട്ടിവ് അംഗം അബ്ദുൽ ഖാദറിന് യാത്രയയപ്പ് നൽകിയപ്പോൾ
മനാമ: കഴിഞ്ഞ 41 വർഷമായി ബഹ്റൈൻ പ്രവാസിയും മെഡ് ഹെൽപ് ബഹ്റൈൻ എക്സിക്യൂട്ടിവ് അംഗവുമായിരുന്ന അബ്ദുൽ ഖാദർ മൂന്നുപ്പീടികക്ക് യാത്രയയപ്പും എക്സിക്യൂട്ടിവ് യോഗവും സംഘടിപ്പിച്ച് മെഡ് ഹെൽപ് ബഹ്റൈൻ. പ്രസിഡന്റ് ഹാരിസ് പഴയങ്ങാടി അധ്യക്ഷത വഹിച്ച യോഗം മെഡ് ഹെൽപ് ബഹ്റൈൻ മുഖ്യ രക്ഷധികാരി ഷൗക്കത്ത് കാൻചി ഉദ്ഘാടനം ചെയ്തു.
ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ചിഫ് കോഓഡിനേറ്റർ നാസർ മഞ്ചേരി, ട്രഷർ ജ്യോതിഷ് പണിക്കർ, ഡോ. യാസർ, അഷ്റഫ് കാട്ടിൽ പീടിക, വിനു ക്രിസ്റ്റി, ഫൈസൽ കണ്ടിത്താഴ, മണിക്കുട്ടൻ, ജെ.പി.കെ, മിനി മാത്യു, ശ്രീജ ശ്രീധരൻ, റഫീഖ് നാദാപുരം എന്നിവർ സംസാരിച്ചു. അബ്ദുൽ ഖാദറിനുള്ള മെമന്റോ സംഗമത്തിൽ വെച്ച് കൈമാറി. അബ്ദുൽ ഖാദർ മറുപടി പ്രസംഗം നടത്തി. മെഡ് ഹെൽപ് ബഹ്റൈൻ ജനറൽ സെക്രട്ടറി ഗഫൂർ കയ്പമംഗലം സ്വാഗതവും കോഓഡിനേറ്റർ അൻവർ ശൂരനാട് നന്ദിയും പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി ബഹ്റൈനിൽ പ്രവർത്തിച്ചുവരുന്ന കൂട്ടായ്മയാണ് മെഡ് ഹെൽപ് ബഹ്റൈൻ. നിർധനരായ രോഗികൾക്ക് മരുന്നുകളും മറ്റു ആരോഗ്യപരമായ കാരണങ്ങളാൽ പ്രയാസപ്പെടുന്നവർക്കുള്ള ഉപകരണങ്ങളും നൽകിക്കൊണ്ട് സംഘം കാരുണ്യപരമായ പ്രവർത്തനം നടത്തിവരുന്നു. രോഗികൾക്കൊരു കൈത്താങ്ങായി പ്രവർത്തിച്ചുവരുന്ന ഈ കൂട്ടായ്മ നൂറുകണക്കിന് രോഗികൾക്ക് ആശ്വാസമായിട്ടുണ്ട്.ബഹ്റൈനിൽ അറിയപ്പെടുന്ന ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ ഉൾപ്പെടെ എല്ലാ മേഖലയിലും പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകർ ഈ കൂട്ടായ്മയിൽ അംഗമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

