എം.ഡി ഡെർമറ്റോളജിയിലും സ്വർണപ്പതക്കം; അഭിമാനമായി ഡോ. നമ്രത പമ്പാവാസൻ
text_fieldsമനാമ: അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽനിന്ന് എം.ബി.ബി.എസിന് പിന്നാലെ എം.ഡി ഡെർമറ്റോളജിയിലും ഒന്നാം റാങ്കോടെ സ്വർണ്ണപ്പതക്കം കരസ്ഥമാക്കി ഡോ. നമ്രത പമ്പാവാസൻ. 2022ൽ അമൃത സർവകലാശാലയിലെ ബെസ്റ്റ് ഔട്ട്‌ഗോയിങ് സ്റ്റുഡന്റായി എം.ബി.ബി.എസ് പൂർത്തിയാക്കിയ നമ്രത, 2026-ലെ പോസ്റ്റ് ഗ്രാജുവേഷൻ പരീക്ഷയിലാണ് മിന്നുന്ന വിജയം ആവർത്തിച്ചത്.
വിദ്യാഭ്യാസ രംഗത്തും കലാ-സാംസ്കാരിക മേഖലകളിലും ഒരുപോലെ മികവ് തെളിയിച്ച നമ്രത, ബഹ്റൈൻ അമാദ് ഗ്രൂപ്പ് അന്താരാഷ്ട്ര കമ്പനികളുടെ മാനേജിങ് ഡയറക്ടറും പ്രമുഖ വ്യവസായിയുമായ പമ്പാവാസൻ നായരുടെയും കലാ നായരുടെയും മകളാണ്.
ബഹ്റൈൻ ഇന്ത്യൻ സ്കൂളിലെ പഠനകാലത്ത് പലതവണ ‘കലാരത്ന’ പുരസ്കാരം നേടുകയും ഹെഡ് ഗേള്‍, സ്കൂൾ പ്രസിഡന്റ് പദവികള്‍ വഹിക്കുകയും ചെയ്തിട്ടുള്ള നമ്രത കലാമണ്ഡലം ഗിരിജ മേനോന്റെ ശിക്ഷണത്തിൽ ശാസ്ത്രീയ നൃത്തവും കർണാടക സംഗീതവും അഭ്യസിച്ചിട്ടുണ്ട്. പെഹ്‌ല ടിവി ‘യാല്ല ഹിറ്റ് ഹേ’, സോണി ടിവി ‘ബൂഗി വൂഗി’ എന്നീ മത്സരങ്ങളുടെ ഗ്രാന്‍ഡ് ഫിനാലെ വിന്നര്‍ ആയിട്ടുണ്ട്. യു.കെയിലെ നോട്ടിങ്ഹാം സർവകലാശാലയിലെ ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദധാരിയായ വിഘ്നേഷ് പമ്പാവാസൻ സഹോദരനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

