മനാമ: മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 13 പ്രമുഖരെ ആദരിച്ചു. മനാമ കെ.എം.സി.സി ഹാളിൽ നടന്ന പരിപാടിയിൽ സെൻട്രൽ മാർക്കറ്റിൽ 30 വർഷം പൂർത്തിയാക്കിയ അസോസിയേഷനിലെ 73 അംഗങ്ങളെയും ആദരിച്ചു.
ഡോ. ബാബു രാമചന്ദ്രൻ, ഹബീബ് റഹ്മാൻ, സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, അസൈനാർ കളത്തിങ്കൽ, ചെമ്പൻ ജലാൽ, കെ.ആർ. നായർ, സുധീർ തിരുനിലത്ത്, കെ.ടി. സലിം, നിസാർ കൊല്ലം, റഷീദ് മാഹി, നജീബ് കടലായി, ജവാദ് പാഷ എന്നീ സാമൂഹിക പ്രവർത്തകരെയാണ് ആദരിച്ചത്. മൂന്ന് വർഷം മുമ്പാണ് അസോസിയേഷൻ പ്രവർത്തനമാരംഭിച്ചത്.