മയ്യഴിക്കൂട്ടം കുടുംബസംഗമം സംഘടിപ്പിച്ചു
text_fieldsമയ്യഴിക്കൂട്ടം സംഘടിപ്പിച്ച കുടുംബസംഗമത്തിൽനിന്ന്
മനാമ: മയ്യഴിക്കൂട്ടത്തിെൻറ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു.
കൂട്ടായ്മയുടെ കഴിഞ്ഞകാല പ്രവർത്തനങ്ങൾ അധ്യക്ഷത വഹിച്ച പി.പി. റഷീദ് അവതരിപ്പിച്ചു. റഷീദ് മാഹി മുഖ്യപ്രഭാഷണം നടത്തി. ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ പ്രയാസമനുഭവിക്കുന്ന സഹജീവികളെ ചേർത്തുപിടിക്കേണ്ടതിെൻറ പ്രാധാന്യം അദ്ദേഹം ഓർമിപ്പിച്ചു. പ്രവാസികൾ അടക്കമുള്ളവരുടെ ആരോഗ്യകാര്യത്തിൽ ബഹ്റൈൻ സർക്കാർ കാണിക്കുന്ന ശുഷ്കാന്തി പ്രശംസനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വി.സി. താഹിർ, മുഹമ്മദ് റിജാസ്, ഷബീർ മാഹി, വി.സി. നിയാസ്, വി.കെ. മുനീർ എന്നിവർ നേതൃത്വം നൽകി. ഫിറോസ് മാഹി, ജാവേദ്, അഫ്സൽ, നിസാർ, ടി.പി. അഫ്താബ്, കെ.എൻ. സാദിഖ്, ജംഷീർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. മുജീബ് മാഹി സ്വാഗതവും സഹീർ അബ്ബാസ് നന്ദിയും പറഞ്ഞു.

