Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയ്യഴിക്കൂട്ടം ഒത്തുചേർന്നു
text_fieldsbookmark_border
‘മയ്യഴിക്കൂട്ടം’ യോഗം‘മയ്യഴിക്കൂട്ടം’ യോഗം
മനാമ: ഒന്നരപ്പതിറ്റാണ്ടിലേറെയായി മയ്യഴിയിലും അനുബന്ധ പ്രദേശങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന ‘മയ്യഴിക്കൂട്ടം’ തങ്ങളുടെ 2023ലെ പ്രവർത്തനങ്ങൾ വിലയിരുത്തി. മനാമയിൽ ചേർന്ന യോഗത്തിന് മുജീബ് മാഹി സ്വാഗതം പറഞ്ഞു. പി. പി. റഷീദ് പ്രവർത്തനങ്ങൾ വിശദീകരിച്ചു.
വി.സി. മുഹമ്മദ് താഹിർ, മുഹമ്മദ് റിജാസ്, നിയാസ് വി.സി, ഷംസുദ്ദീൻ വി.പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജീവകാരുണ്യ പ്രവർത്തന രംഗത്തെ ഇടപെടലുകൾ ഇന്നത്തെ കാലത്ത് എത്രമാത്രം പ്രാധാന്യം അർഹിക്കുന്നുവെന്ന് റഷീദ് മാഹി പറഞ്ഞു. ഷബീർ മാഹി, ടി.പി. അഫ്‌താബ്, പി.പി. സമീർ, റംഷാദ് മാഹി, ഹാഷിം കളത്തിൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

