പ്രവാസ ഭൂമിയിലാകെ മേയ്ദിനാഘോഷം
text_fieldsമനാമ: ബഹ്റൈൻ പ്രവാസി സമൂഹത്തിലെ വിവിധ ക്ലബുകളും സംഘടനകളും മേയ് ദിനം വിപുലമായി ആഘോഷിച്ചു. ബഹ്റൈൻ കേരളീയ സമാജത്തിൽ സാധാരണക്കാരായ തൊഴിലാളികളുടെ വൻ പങ്കാളിത്തത്തിലാണ് ആഘോഷം സംഘടിപ്പിച്ചത്. രാവിലെ ഒമ്പത് മുതൽ മെഡിക്കൽ ക്യാമ്പ് നടന്നു. സ്പെഷലിസ്റ്റുകൾ ഉൾപ്പെടെ 25 ഒാളം ഡോക്ടർമാരും അനുബന്ധ മേഖലയിലുള്ളവരും സംബന്ധിച്ചു. തൊഴിലാളികൾക്കായി മലയാളം, ഹിന്ദി, തമിഴ് ചലചിത്രഗാനം, സമൂഹഗാനം, നാടൻപാട്ട്, സിനിമാറ്റിക് ഡാൻസ്, മോണോആക്ട്, വടംവലി എന്നീ ഇനങ്ങളിൽ മത്സരം നടത്തി.
മത്സര വിജയികൾ: നാടൻ പാട്ട് - രാജേഷ് ആരോമൽ, നിമിത, സുകുമാരൻ, അജയ്ഘോഷ്. സിനിമാഗാനം- വിനു, അജയ്ഘോഷ്, നിഖില, കൃഷ്ണൻകുട്ടി, സി. ജലേന്ദ്രൻ. വടംവലി-സമാജം ബാഡ്മിൻറൺ ടീം, ബഹ്റൈൻ മലയാളി ബിസിനസ് ഫോറം. തൊഴിലാളികൾക്കിടയിൽ സാമൂഹിക^ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നവർക്കുള്ള പുരസ്കാരങ്ങൾക്ക് മനോജ് മാഹി, ശൈലേഷ് കാക്കുനി എന്നിവർ അർഹരായി. രാവിലെ നടന്ന പരിപാടിയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി. സംബന്ധിച്ചു. വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനത്തിൽ സമാജം സെക്രട്ടറി എൻ.കെ. വീരമണി, ശിവകുമാർ കൊല്ലറോത്ത്, മനോഹരൻ പാവറട്ടി, മേയ്ദിനാഘോഷ ജനറൽ കൺവീനർ ഷാജൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും നൽകി.
ആഷ്ലി കുര്യൻ, മനോജ് സുരേന്ദ്രൻ തുടങ്ങിയവർ ഭാരവാഹികളായ കമ്മിറ്റിയാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്. വിവിധ പരിപാടികളിൽ 750 ഒാളം തൊഴിലാളികൾ പെങ്കടുത്തു. ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. സംഗമം ഇരിങ്ങാലക്കുടയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി സെഹ്ലയിലുള്ള ‘സമാഅൽ ബഹ്റൈൻ ജനറൽ സർവീസ്’ കമ്പനിയുടെ തൊഴിലാളികളുടെ താമസ സ്ഥലം സന്ദർശിച്ച് അരി, പഞ്ചസാര,പരിപ്പ്, പാചക എണ്ണ തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തു. 150 പേർക്കാണ് ഭക്ഷണങ്ങൾ സാധനങ്ങൾ നൽകിയത്. സംഗമം പ്രസിഡൻറ് വേണുഗോപാൽ, സെക്രട്ടറി വിജയ്,ചെയർമാൻ ഭാസ്കരൻ, വൈസ്ചെയർമാൻ ശിവദാസൻ, അംഗങ്ങളായ അശോകൻ, ഉണ്ണിമോഹൻ, മുരളി, ദിലീപ് തുടങ്ങിയവരും കമ്പനി മാനേജർ വി.എൻ. ബാലകൃഷ്ണനും നേതൃത്വം നൽകി.
സീറോ മലബാർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ബുദയയ്യിലുള്ള ‘അൽകോമെഡ്’ കമ്പനിയിൽ മേയ്ദിനാഘോഷം നടത്തി. രാവിലെ ഒമ്പത് മുതൽ കിംസ് മെഡിക്കൽ സെൻററുമായി സഹകരിച്ച് മെഡിക്കൽ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. തൊഴിലാളികൾക്കായി വിവിധ കലാപരിപാടികളും നടത്തി. എൻ.കെ. പ്രേമചന്ദ്രൻ എം.പി. മുഖ്യാതിഥിയായിരുന്നു. തൊഴിലാളികളെ സമൂഹം ആദരിക്കേണ്ടതുണ്ടെന്നും അവർ ആധുനിക ലോകം രൂപപ്പെടുത്തുന്ന ശിൽപികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കമ്പനി അഡ്മിനിസ്ട്രേഷൻ ഡയറക്ടർ നിക്കോളാസ് പരിപാടി ഉദ്ഘാടനം ചെയ്തു.
250 പേർ മെഡിക്കൽ ക്യാമ്പിൽ പെങ്കടുത്തു. വടംവലി മത്സരത്തിൽ ‘സിംസ്’ ടീം ഒന്നാം സ്ഥാനവും ‘അൽകോമെഡ്’ ടീം രണ്ടാം സ്ഥാനവും നേടി. വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനത്തിൽ െഎ.എം.എ. ബഹ്റൈൻ ഘടകം പ്രസിഡൻറ് ഡോ. ബാബു രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ‘സിംസ്’ സെക്രട്ടറി നെൽസൺ വർഗീസ്, ചെയർമാൻ പി.പി. ചാക്കുണ്ണി, വൈസ് ചെയർമാൻമാരായ റാഫി ആൻറണി, ഫ്രാൻസിസ് കൈതാരത്ത്, ബിജു പാറക്കൽ, സ്പോർട്സ് സെക്രട്ടറി ജിമ്മി ജോസഫ് എന്നിവർ സംബന്ധിച്ചു. ‘സിംസ്’ മ്യൂസിക് ടീം, ചിൽഡ്രൻസ് വിങ് എന്നിവർ ചേർന്ന് കലാപരിപാടികൾ നടത്തി. ആേൻറാ, സണ്ണി, ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകി.
‘വെളിച്ചം വെളിയേങ്കാടും’ സറയ കൺസ്ട്രക്ഷൻ കമ്പനിയുമായി സഹകരിച്ച് മേയ്ദിനം ആഘോഷിച്ചു. രാവിലെ എട്ടിന് മാർച്ച് പാസ്റ്റോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. സാമുഹിക പ്രവർത്തകൻ കെ.ടി. സലീം ഉദ്ഘാടനം ചെയ്തു. സംഘടന രക്ഷാധികാരി ബഷീർ അമ്പലായി, ‘പ്രതിഭ’ പ്രതിനിധി സി.വി. നാരായണൻ, ഇന്ത്യൻ സ്കൂൾ പ്രതിനിധി ജെയ്ഫർ മെയ്ദനി, കമ്പനി പ്രതിനിധി അനൂപ്, സാമൂഹിക പ്രവർത്തകൻ ചെമ്പൻ ജലാൽ, കമ്പനി മാനേജിങ് ഡയറക്ടർ തങ്കച്ചൻ എന്നിവർ സംബന്ധിച്ചു. 200ഒാളം തൊഴിലാളികളെ മൂന്ന് ഗ്രൂപ്പുകളായി തിരിച്ച് കബഡി, കമ്പവലി, നൂറ് മീറ്റർ ഒാട്ടം, കോൺ ഗാതറിങ്, പഞ്ചഗുസ്തി, ലെമൺ സ്പൂൺ തുടങ്ങിയ മത്സരങ്ങൾ നടത്തി.
പ്രസിഡൻറ് ബഷീർ ആലൂർ അധ്യക്ഷത വഹിച്ചു. റഫീഖ് കാളിയത്ത്, ഷമീർ തുടങ്ങിയവർ നേതൃത്വം നൽകി. പ്രോഗ്രാം കോഒാഡിനേറ്റർ എം.എം. ഫൈസൽ, നാദിർ ബഷീർ, നസീർ, നജീബ് തുടങ്ങിയവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. സെക്രട്ടറി പി.എ. നസീർ സ്വാഗതവും ബഷീർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
