Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐക്യവും പുരോഗതിയും നിലനിർത്താൻ പുതിയ നേതൃത്വത്തിന് സാധിക്കട്ടെ -കളിക്കാരുടെ കൂട്ടായ്മ

text_fields
bookmark_border
ഐക്യവും പുരോഗതിയും നിലനിർത്താൻ പുതിയ നേതൃത്വത്തിന് സാധിക്കട്ടെ -കളിക്കാരുടെ കൂട്ടായ്മ
cancel
camera_alt

 കൂട്ടായ്മയിലെ അംഗങ്ങൾ

മനാമ: കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യവും ഐക്യവും പുരോഗമന ചിന്തകളും കൂടുതൽ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാൻ പുതിയ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷനേതാവിന്റെയും നേതൃത്വത്തിന് സാധിക്കുമെന്ന് ബഹ്‌റൈനിലെ കളിക്കാരുടെ കൂട്ടായ്മ പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും മെയ് 18ന് തിരുവനന്തപുരത്ത് വച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്യുന്ന നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ സ്ഥാനാരോഹണം കൂട്ടായ്മ മനാമയിൽ വച്ച് ആഘോഷിച്ചു.

കേരളം ഇതുവരെ കൈവരിച്ച ആരോഗ്യ, വിദ്യാഭ്യാസ, സാങ്കേതിക, സാമൂഹിക നേട്ടങ്ങളെ കൂടുതൽ മികവോടെ, വിപ്ലവകരമായ രീതിയിൽ മുന്നോട്ട് നയിക്കാൻ അടുത്ത അഞ്ചു വർഷം നിയുക്ത മുഖ്യമന്ത്രിക്ക് സാധിക്കട്ടെ എന്ന് യോഗം ആശംസിച്ചു. ജനാധിപത്യ പ്രക്രിയയിൽ ഏറെ പ്രധാനപ്പെട്ട ക്രിയാത്മക പ്രതിപക്ഷത്തിന്റെ റോൾ മികച്ച രീതിയിൽ നിറവേറ്റാൻ പുതിയ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട പിണറായി വിജയന്റെ നേതൃത്വത്തിന് സാധിക്കുമെന്നും കൂട്ടായ്മ കൂട്ടിച്ചേർത്തു. ആഘോഷ പരിപാടികൾക്ക് റെജി വർഗീസ് നിലമ്പൂർ, പ്രസീത് കണ്ണൂർ, കമാൽ മുഹിയുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - May the new leadership maintain unity and progress - Players' Association
Next Story