മെയ് ക്വീൻ 2025; കനക കിരീടമണിഞ്ഞ് മിഷേൽ ഡിസൂസ
text_fieldsഇന്ത്യൻ ക്ലബിൽ സംഘടിപ്പിച്ച മെയ് ക്വീൻ 2025 സൗന്ദര്യമത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനക്കാർ
ചിത്രം സത്യൻ പേരാമ്പ്ര
മനാമ: ഇന്ത്യൻ ക്ലബിൽ സംഘടിപ്പിച്ച മെയ് ക്വീൻ 2025 സൗന്ദര്യമത്സരത്തിൽ കനക കിരീടമണിഞ്ഞ് മിഷേൽ ഡിസൂസ. ഒന്നാം റണ്ണർഅപ്പായി ഫെറിൽ റോഡ്രിഗസും രണ്ടാം റണ്ണറപ്പായി മുസ്കാൻ ഭാർഗവും തിരഞ്ഞെടുക്കപ്പെട്ടു. കമ്യൂണിക്കേഷൻസ് ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മേധാവി നദൽ അബ്ദുല്ല അലലവായ് പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു. മേയ് 23 വെള്ളിയാഴ്ച രാത്രി 8:30ന് ആരംഭിച്ച പരിപാടി പിറ്റേന്ന് പുലർച്ചവരെ നീണ്ടുനിന്നു. ‘കാഷ്വൽ വെയർ’ റൗണ്ട്, ‘പാർട്ടി വെയർ’ റൗണ്ട്, ‘എത്നിക് വെയർ’ റൗണ്ട് എന്നീ ആദ്യ മൂന്ന് റൗണ്ടുകൾക്കുശേഷം ചോദ്യോത്തര സെക്ഷനുമുണ്ടായിരുന്നു. മികച്ച പുഞ്ചിരിക്കുള്ള പുരസ്കാരം അനൗഷ്ക രാജ്വാഡെ’ക്കും മികച്ച കാറ്റ്നു വാക്കിനുള്ള പുരസ്കാരം ഫെറിൽ റോഡ്രിഗസും സ്വന്തമാക്കി. മികച്ച ഹെയർ പുരസ്കാരം മെയ് ക്വീനായി തെരഞ്ഞെടുക്കപ്പെട്ട മിഷേൽ ഡിസൂസക്ക് ലഭിച്ചു.
ഫാഷൻ മത്സരത്തോടനുബന്ധിച്ച് നിരവധി കലാപരിപാടികളും അരങ്ങേറി. പരിപാടി വിജയമാക്കിയതിന് ഇന്ത്യൻ ക്ലബ് എക്സിക്യൂട്ടിവ് കമ്മിറ്റി നന്ദി രേഖപ്പെടുത്തി. പരിപാടിയുടെ പരിശീലകരായ പ്രധാന കോഓഡിനേറ്ററായ അസർ സിയ, ജോസ്മി എന്നിവർക്കും സ്പോൺസർമാർക്കും ചടങ്ങിൽവെച്ച് ഉപഹാരം നൽകി. ഏകദേശം ആയിരത്തോളം പേർ പരിപാടിയുടെ ആസ്വാദകരായെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

