Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightമേ​യ് ദി​നം വിപുലമായി...

മേ​യ് ദി​നം വിപുലമായി ആഘോഷിച്ചു

text_fields
bookmark_border
May Day was widely celebrated
cancel
camera_alt

ബ​ഹ്‌​റൈ​ൻ മ​ല​യാ​ളി ഫോ​റം മേ​യ് ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

മ​നാ​മ: ബ​ഹ്റൈ​ൻ മ​ല​യാ​ളി ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക തൊ​ഴി​ലാ​ളി ദി​നം ഹ​മ​ദ് ടൗ​ൺ ഹ​മ​ല​യി​ലു​ള്ള സ​ർ​വാ​ൻ ഗ്ലാ​സ് ഫാ​ക്ട​റി​യി​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം ആ​ഘോ​ഷി​ച്ചു. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വേ​ണ്ടി വി​വി​ധ വി​നോ​ദ,ക​ലാ കാ​യി​ക പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു.​പ​രി​പാ​ടി​യി​ൽ തൊ​ഴി​ലാ​ളി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഇ.​വി. രാ​ജീ​വ​ൻ മേ​യ്ദി​ന സ​ന്ദേ​ശം ന​ൽ​കി.​യോ​ഗ​ത്തി​ൽ ബി.​എം.​എ​ഫ് പ്ര​സി​ഡ​ന്റ് ബാ​ബു കു​ഞ്ഞി​രാ​മ​ൻ, പ​രി​പാ​ടി ക​ൺ​വീ​ന​റാ​യ അ​ജി പി.​ജോ​യി, സ​ർ​വാ​ൻ ഗ്ലാ​സ് ഫാ​ക്ട​റി ഉ​ട​മ അ​ജി കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ബി.​എം.​എ​ഫ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ ജ​യ​ച​ന്ദ്ര​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.​ബ​ബി​ന സു​നി​ൽ സ​നീ​ഷ് എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.​എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സ്റ്റാ​ൻ​ലി തോ​മ​സ്, വി​നോ​ദ് ആ​റ്റി​ങ്ങ​ൽ, ജ​യേ​ഷ് താ​ന്നി​ക്ക​ൽ, ശ്രീ​ജി​ത്ത് ക​ണ്ണൂ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ന​വ​കേ​ര​ള മേ​യ്ദി​നം ആ​ച​രി​ച്ചു

മ​നാ​മ: ബ​ഹ്‌​റൈ​ൻ ന​വ​കേ​ര​ള മേ​യ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സ​ൽ​മാ​ബാ​ദി​ലു​ള്ള സൊ​ഹാ​ൽ ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​യി​ൽ ന​ട​ത്തി​യ മേ​യ് ദി​നാ​ച​ര​ണം പ്ര​സി​ഡ​ന്റ് എ​ൻ.​കെ. ജ​യ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ലോ​ക കേ​ര​ള സ​ഭാം​ഗ​വും കോ​ഓ​ഡി​നേ​ഷ​ൻ സെ​ക്ര​ട്ട​റി​യു​മാ​യ ഷാ​ജി മൂ​ത​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്രാ​വ​ൽ വ്ലോ​ഗ​റും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ.​ടി. നൗ​ഷാ​ദ് മേ​യ്ദി​ന സ​ന്ദേ​ശം ന​ൽ​കി.

വി​വി​ധ ക​ലാ​കാ​യി​ക വി​നോ​ദ വി​ജ്ഞാ​ന പ​രി​പാ​ടി​ക​ൾ, ആ​രോ​ഗ്യ പ​രി​പാ​ല​ന ക്ലാ​സ്, നോ​ർ​ക്ക ക്ഷേ​മ​നി​ധി അ​വ​ബോ​ധ​നം എ​ന്നി​വ ന​ട​ത്തി. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തി. സ്നേ​ഹ വി​രു​ന്നോ​ടു കൂ​ടി പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​കെ. സു​ഹൈ​ൽ, കോ​ഓ​ഡി​നേ​ഷ​ൻ അ​സി.​സെ​ക്ര​ട്ട​റി ജേ​ക്ക​ബ് മാ​ത്യു, കോ​ഓ​ഡി​നേ​ഷ​ൻ അം​ഗം എ​സ്.​വി. ബ​ഷീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം രാ​ജ് കൃ​ഷ്ണ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് സു​നി​ൽ ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു. രാ​മ​ത്ത് ഹ​രി​ദാ​സ്, വി​ശാ​ൽ നെ​ടു​ങ്ങാ​ട്ടി​ൽ , ബി​ജു വ​ർ​ഗീ​സ്, വി​ജ​യ​ൻ ഒ​ലി​യി​ൽ, അ​ജി​ത് ഖാ​ൻ, ചെ​റി​യാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ന​വ​കേ​ര​ള മേ​യ് ദി​നാ​ച​ര​ണം

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി മേ​യ്ദി​നം ആ​ഘോ​ഷി​ച്ചു

മ​നാ​മ: വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി തൊ​ഴി​ലാ​ളി​ക​ളോ​ടൊ​പ്പം മേ​യ്‌​ദി​നം ആ​ഘോ​ഷി​ച്ചു. മ​നാ​മ​യി​ലെ എ.​സി.​എം.​ഇ ക്യാ​മ്പി​ൽ സം​ഘ​ടി​പ്പി​ച്ച പ്രോ​ഗ്രാ​മി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ കെ.​ടി. സ​ലിം മേ​യ്‌​ദി​ന സ​ന്ദേ​ശം ന​ൽ​കി. ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ് അ​ന​സ് റ​ഹിം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ധ​നേ​ഷ് മു​ര​ളി, ലേ​ഡീ​സ് വി​ങ് ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ര​ശ്മി അ​നൂ​പ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി ചാ​രി​റ്റി വി​ങ്ങി​ന്റെ അ​ഭ​യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക്യാ​മ്പി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണ​വി​ത​ര​ണ​വും ന​ട​ത്തി. വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി സെ​ൻ​ട്ര​ൽ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ, വി​വി​ധ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ, ലേ​ഡീ​സ് വി​ങ് ഭാ​ര​വാ​ഹി​ക​ൾ, നി​ര​വ​ധി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും ചാ​രി​റ്റി വി​ങ് ക​ൺ​വീ​ന​ർ ലി​ബി​ൻ സാ​മു​വ​ൽ ന​ന്ദി അ​റി​യി​ച്ചു.

വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി മേ​യ്‌​ദി​നാ​ഘോ​ഷം

മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം മേ​യ്‌​ദി​നാ​ഘോ​ഷം

മ​നാ​മ: മേ​യ്‌​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം ‘എ​രി​യു​ന്ന വ​യ​റി​ന്നൊ​രു കൈ​ത്താ​ങ്ങ്’ ഭ​ക്ഷ​ണ വി​ത​ര​ണ​പ​ദ്ധ​തി​യി​ലൂ​ടെ തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ളി​ൽ ഭ​ക്ഷ​ണം​വി​ത​ര​ണം ചെ​യ്തു. സ​ൽ​മാ​നി​യ, മു​ഹ​റ​ഖ് ഏ​രി​യ​ക​ളി​ലെ തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ളി​ലാ​ണ് ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തി​യ​ത്. അ​ഞ്ചു വ​ർ​ഷ​മാ​യി മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം ന​ട​ത്തി​വ​രു​ന്ന പ​ദ്ധ​തി​യാ​ണി​ത്. സം​ഘ​ട​ന​യു​ടെ വ​നി​ത​വേ​ദി​യു​ടെ​യും ചാ​രി​റ്റി വി​ങ്ങി​ന്റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് കു​റ​ഞ്ഞ വേ​ത​ന​ക്കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി വ​രു​ന്ന​ത്. മേ​യ്ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യ പ​രി​പാ​ടി എം.​എം.​എ​സ് ര​ക്ഷാ​ധി​കാ​രി എ​ബ്ര​ഹാം ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് അ​ന​സ് റ​ഹിം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ആ​ന​ന്ദ് വേ​ണു​ഗോ​പാ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.​ട്ര​ഷ​റ​ർ ശ​ങ്ക​ർ ന​ന്ദി പ​റ​ഞ്ഞു.

ചാ​രി​റ്റി വി​ങ് ക​ൺ​വീ​ന​ർ പ്ര​മോ​ദ് വ​ട​ക​ര, ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ ല​ത്തീ​ഫ് കെ.​തു​ട​ങ്ങി സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളും വ​നി​ത​വേ​ദി നേ​താ​ക്ക​ൾ, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മു​ഹ​റ​ഖ് മ​ല​യാ​ളി സ​മാ​ജം മേ​യ്ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

കേ​ര​ളീ​യ സ​മാ​ജം ലേ​ബ​ർ ക്യാ​മ്പി​ൽ മേ​യ്ദി​നം ആ​ഘോ​ഷി​ച്ചു

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം ചാ​രി​റ്റി ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ്ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​സ്‌​ക്ക​റി​ലെ ലേ​ബ​ർ ക്യാ​മ്പ് സ​ന്ദ​ർ​ശി​ക്കു​ക​യും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ക​യും ചെ​യ്തു.​കേ​ര​ള നി​യ​മ​സ​ഭ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ, റാ​ന്നി എം.​എ​ൽ.​എ പ്ര​മോ​ദ് നാ​രാ​യ​ണ​ൻ, ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്റ് ദി​ലീ​ഷ് കു​മാ​ർ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ മ​ഹേ​ഷ് പി​ള്ള, റി​യാ​സ് ഇ​ബ്രാ​ഹിം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.​സ​മാ​ജം ചാ​രി​റ്റി ക​മ്മി​റ്റി ക​ൺ​വീ​ന​ർ കെ.​ടി. സ​ലിം, നോ​ർ​ക്ക ഹെ​ൽ​പ് ഡെ​സ്‌​ക് ക​ൺ​വീ​ന​ർ വ​ർ​ഗീ​സ് ജോ​ർ​ജ്, ഫൈ​സ​ൽ പാ​ട്ടാ​ണ്ടി, അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കേ​ര​ളീ​യ സ​മാ​ജം ആ​ഭി​മു​ഖ്യ​ത്തി​ൽ ലേ​ബ​ർ ക്യാ​മ്പി​ൽ മേ​യ്ദി​നം ആ​ഘോ​ഷി​ക്കു​ന്നു

മൈ​ത്രി ബ​ഹ്റൈ​ൻ മേ​യ്ദി​നാ​ഘോ​ഷം

മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മൈ​ത്രി ബ​ഹ്റൈ​ൻ ട്യൂ​ബ്ലി​യി​ലെ ലേ​ബ​ർ ക്യാ​മ്പി​ൽ ഭ​ക്ഷ​ണ​വി​ത​ര​ണം ന​ട​ത്തി. മൈ​ത്രി വൈ​സ് പ്ര​സി​ഡ​ന്റ് സ​ക്കീ​ർ ഹു​സൈ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മൈ​ത്രി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ​ബാ​ബു സ്വാ​ഗ​തം പ​റ​ഞ്ഞു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ഡോ:​പി.​വി. ചെ​റി​യാ​ൻ മേ​യ്ദി​ന​സ​ന്ദേ​ശം ന​ൽ​കി. ഐ.​സി.​ആ​ർ.​എ​ഫ് സെ​ക്ര​ട്ട​റി പ​ങ്ക​ജ് നെ​ല്ലൂ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ ഫ​സ​ലു​ൽ ഹ​ഖ്, അ​ബ്ദു​ൽ മ​ൻ​ഷീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ട്ര​ഷ​ർ അ​ബ്ദു​ൽ​ബാ​രി ,എ​ക്സി.​അം​ഗ​ങ്ങ​ളാ​യ കോ​യി​വി​ള മു​ഹ​മ്മ​ദ്, ഷ​ബീ​ർ ക്ലാ​പ്പ​ന, അ​ന​സ് ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. മൈ​ത്രി ജോ.​സെ​ക്ര​ട്ട​റി സ​ലിം ത​യ്യി​ൽ ന​ന്ദി പ​റ​ഞ്ഞു.

മൈ​ത്രി ബ​ഹ്റൈ​ൻ മേ​യ്ദി​നാ​ഘോ​ഷ​ത്തി​ൽ​നി​ന്ന്

പ്ര​വാ​സി​ശ്രീ തൊ​ഴി​ലാ​ളി​ദി​നം ആ​ഘോ​ഷി​ച്ചു

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ വ​നി​ത വി​ഭാ​ഗ​മാ​യ പ്ര​വാ​സി​ശ്രീ യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ൽ​മാ​ബാ​ദി​ലെ ലേ​ബ​ർ ക്യാ​മ്പി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത് അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ലാ​ളി ദി​നം ആ​ഘോ​ഷി​ച്ചു. കെ.​പി.​എ പ്ര​സി​ഡ​ന്റ് നി​സാ​ർ കൊ​ല്ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്റ് കി​ഷോ​ർ കു​മാ​ർ, കോ​ഓ​ഡി​നേ​റ്റ​ർ മ​നോ​ജ് ജ​മാ​ൽ, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കോ​യി​വി​ള മു​ഹ​മ്മ​ദ് , അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. പ്ര​വാ​സി ശ്രീ ​യൂ​നി​റ്റ് ഹെ​ഡു​ക​ളാ​യ ജി​ബി ജോ​ൺ, പ്ര​ദീ​പ അ​നി​ൽ, ഷാ​മി​ല ഇ​സ്മാ​യി​ൽ, സു​മി ഷ​മീ​ർ, അ​ഞ്ജ​ലി രാ​ജ്, റ​സീ​ല മു​ഹ​മ്മ​ദ്, ബൃ​ന്ദ സ​ന്തോ​ഷ്, സ​ൽ​മാ​ബാ​ദ് ഏ​രി​യ അം​ഗം ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

പ്ര​വാ​സി​ശ്രീ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന തൊ​ഴി​ലാ​ളി ദി​നാ​ഘോ​ഷം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:May DaycelebrateBahrain News
News Summary - May Day was widely celebrated
Next Story