Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മെയ് ദിനം: ഞായറാഴ്ച പൊതു അവധി പ്രഖ്യാപിച്ച് കിരീടാവകാശി
text_fieldsbookmark_border
മനാമ: അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് രാജ്യത്തെ മന്ത്രാലയങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2026 മെയ് 1 വെള്ളിയാഴ്ചയാണ് ഇത്തവണത്തെ മെയ് ദിനം.
ഔദ്യോഗിക അവധി ദിനം വെള്ളിയാഴ്ചയായതിനാൽ, അതിന് പകരമായി മെയ് 3 ഞായറാഴ്ച രാജ്യത്ത് പൊതു അവധിയായിരിക്കും. വെള്ളിയും ശനിയും വാരാന്ത്യ അവധി കൂടി വരുന്നതിനാൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് തുടർച്ചയായ മൂന്ന് ദിവസത്തെ അവധി ഇതിലൂടെ ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

